‘ഭക്ഷണം കുപ്പയിൽ എറിഞ്ഞു പ്രതിഷേധിക്കണം എന്ന് ആർക്കെങ്കിലും തോന്നിയാൽ അതിന് ഈ നാട്ടിൽ അവകാശമുണ്ട്’ : രശ്മി ആർ നായർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ച തിരുവനന്തപുരം നഗരസഭാ തീരുമാനത്തില്‍ പ്രതികരണവുമായി രശ്മി ആര്‍ നായര്‍.ആത്മാഭിമാനം മുറിപ്പെടുന്ന തീരുമാനങ്ങള്‍ക്കെതിരെ ഭക്ഷണം കുപ്പയില്‍ എറിഞ്ഞു പ്രതിഷേധിക്കണം എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതിനും ഈ നാട്ടില്‍ അവകാശമുണ്ടെന്ന് രശ്മി പറയുന്നു. ആഹാരത്തിനോട് കാണിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുകയും തള്ളിപ്പറയുകയും ചെയ്യുകയാണെന്ന് സംഭവത്തില്‍ പങ്കാളിയായവരെ സസ്‌പെന്‍ഡ് ചെയ്ത ശേഷം മേയര്‍ ആര്യ രാജേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രശ്മി.

‘ഞാന്‍ ഭക്ഷണം പാഴാക്കുന്നത് കൊണ്ടാണ് മറ്റൊരാള്‍ വിശന്നിരിക്കുന്നത് അല്ലെങ്കില്‍ ഞാന്‍ ഭക്ഷണം പാഴാക്കാതിരുന്നാല്‍ മറ്റൊരാളുടെ വിശപ്പ് മാറും എന്നത് അബദ്ധ ധാരണയാണ്. ഞാന്‍ ഭക്ഷണം പാഴാക്കുന്ന അതേസമയം, സമൂഹത്തില്‍ മറ്റൊരാള്‍ വിശന്നിരിക്കുന്നത് അയാള്‍ക്ക് ഭക്ഷണം വാങ്ങാനുള്ള ശേഷി ഇല്ലാത്തതുകൊണ്ടാണ്. അത് ഒരു ക്ലാസ്സ് ഇഷ്യൂ ആണ് അല്ലാതെ ഭക്ഷണത്തിന്റെ അമിത ഉപഭോഗ പ്രശ്നമല്ല. ഭക്ഷണത്തിന്റെ അമിത മഹത്വവല്‍ക്കരണം കോമഡി ആണ്. ആത്മാഭിമാനം മുറിപ്പെടുന്ന തീരുമാനങ്ങള്‍ക്കെതിരെ ഭക്ഷണം കുപ്പയില്‍ എറിഞ്ഞു പ്രതിഷേധിക്കണം എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അതിനും ഈ നാട്ടില്‍ അവകാശമുണ്ട്. അത് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആയാലും കിനാശ്ശേരി പഞ്ചായത്തില്‍ ആണെങ്കിലും രശ്മി ഫേസ്‌ബുക്കില്‍ കുറിച്ചു.

ഭക്ഷണം വലിച്ചെറിഞ്ഞ ജീവനക്കാരെ ഒരു കാരണവശാലും നഗരസഭയുടെ ഭാഗമായി തുടരാന്‍ അനുവദിക്കാന്‍ സാധിക്കില്ലെന്ന് മേയര്‍ അറിയിച്ചിരുന്നു. 11 പേരാണ് ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ടത്. അവരില്‍ ഏഴ് പേര്‍ സ്ഥിരം ജീവനക്കാരാണ്. അവരെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. താല്‍ക്കാലിക ജീവനക്കാരായ നാല് പേരെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയും ചെയ്തു. ഓരോ അരിയിലും വിശക്കുന്ന മനുഷ്യന്റെ പ്രതീക്ഷ മാത്രമല്ല, അത് ഉണ്ടാക്കിയെടുത്ത മനുഷ്യരുടെ അധ്വാനവുമുണ്ടെന്ന് മറന്ന് പോകരുതെന്ന് ആര്യ കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...