കല്‍പ്പറ്റ: വയനാട്ടിലെ മേപ്പാടിയില്‍ വിനോദസഞ്ചാരികളുടെ സംഘത്തില്‍പ്പെട്ട യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. റിയാസ്, സുനീര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
അനുമതിയില്ലാതെ റിസോര്‍ട്ട് പ്രവര്‍ത്തിച്ചതിനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്ന് കണ്ടെത്തിയതിന് പിന്നാലെ റിസോര്‍ട്ടും ഹോം സ്റ്റേയും അടച്ചുപൂട്ടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഇരുപത്താറുകാരിയായ യുവതി കൊല്ലപ്പെട്ടത്. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന സത്താറാണ് മരിച്ചത്.