Friday, May 17, 2024 5:19 pm

കാർഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന വാഗ്ദാനം നിലനില്‍ക്കുന്നു ; ചർച്ചയ്ക്ക് തയ്യാർ : മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കര്‍ഷക സമരവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി. കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും പ്രധാനമന്ത്രി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. കര്‍ഷകരുടെ ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും തുറന്ന സമീപനമാണ് സര്‍ക്കാരിനുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ കര്‍ഷകരോട് പറഞ്ഞതുതന്നെയാണ് തനിക്ക് ആവര്‍ത്തിക്കാനുള്ളത്.

സമവായത്തിലെത്തിയിട്ടില്ലെങ്കിലും കര്‍ഷകര്‍ ആലോചിച്ച് ഒരു തീരുമാനത്തിലെത്തണം. ഏതു സമയത്തും കര്‍ഷകര്‍ക്ക് സര്‍ക്കാരിനെ സമീപിക്കാം പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ 18 മാസത്തേക്ക് മരവിപ്പിക്കാമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഇപ്പോഴും നിലവിലുണ്ട്. ഇക്കാര്യം നിങ്ങളുടെ അനുയായികളെ അറിയിക്കുക. ചര്‍ച്ചകളിലൂടെ വേണം പ്രശ്‌നപരിഹാരം ഉണ്ടാക്കാന്‍. നാം രാജ്യത്തിന്റെ നന്മയെക്കുറിച്ചാണ് ചിന്തിക്കേണ്ടത് പ്രധാന മന്ത്രി പറഞ്ഞു.

കര്‍ഷക സമരം കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, തൃണമൂല്‍ നേതാവ് സുദീപ് ബന്ധോപാധ്യായ, ശിവസേന എം.പി. വിനായക റൗട്ട് തുടങ്ങിയവര്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തിരുന്നു. കര്‍ഷക സമരം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പാത്രിയര്‍ക്കീസ് ബാവായുടെ ഉത്തരവ് പാലിച്ചില്ല ; മാര്‍ സേവേറിയോസിന് സസ്പെന്‍ഷന്‍

0
തിരുവനന്തപുരം: മലങ്കര സിറിയന്‍ ക്നാനായ സഭ മെത്രാപ്പൊലീത്ത കുര്യാക്കോസ്...

മുതലപ്പൊഴിയിൽ അപകടം തുടർക്കഥ : ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ പ്രത്യേക സിറ്റിംഗ്

0
തിരുവനന്തപുരം : തീരദേശ മേഖലയായ മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നത് ആശങ്ക വർദ്ധിപ്പിക്കുന്ന...

വനിതാ കമ്മിഷന്‍ സിറ്റിംഗ് : 16 പരാതികള്‍ തീര്‍പ്പാക്കി

0
പത്തനംതിട്ട : വനിതാ കമ്മിഷന്‍ പത്തനംതിട്ട ജില്ലാതല സിറ്റിങ്ങില്‍ 16 പരാതികള്‍...

മുംബൈയിൽ പരസ്യബോർഡ് തകർന്ന് 16 പേർ മരിച്ച സംഭവം ; കമ്പനി ഉടമ അറസ്റ്റിൽ

0
മുംബൈ: മുംബൈയിലെ ഘാട്‌കോപ്പറിൽ പരസ്യ ബോർഡ് തകർന്ന് 16 പേർ മരിച്ച...