പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകള്‍ പുനഃസ്ഥാപിക്കുന്നത് വൈകും ; ചാലക്കുടിപ്പുഴയില്‍ നീരൊഴുക്ക് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

ചാലക്കുടി : ഇന്നലെ തകര്‍ന്ന പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകള്‍ പുനഃസ്ഥാപിക്കാന്‍ സമയമെടുക്കും. രണ്ടാമത്തെ ഷട്ടര്‍ പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കേണ്ടിവരും. തമിഴ്നാട്ടിലെ ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറമ്പിക്കുളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ പുലര്‍ച്ചെ ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ സെക്യൂരിറ്റി വെയ്റ്റിന്റെ ചങ്ങല പൊട്ടി പൂര്‍ണ്ണമായി തകര്‍ന്ന് വീഴുകയായിരുന്നു. 4 മണിക്കൂറില്‍ ഒരു അടി വെള്ളമാണ് ഇപ്പോള്‍ ഡാമില്‍ നിന്നും ഒഴുകി പോകുന്നത്. 27 അടി വെള്ളം ഒഴുകിപോയാല്‍ മാത്രമെ ഷട്ടറിന്റെ അറ്റകുറ്റ പണി തുടങ്ങാന്‍ കഴിയൂ.

തകര്‍ന്ന് വീണ ഷട്ടര്‍ പൂര്‍ണ്ണമായും മാറ്റി സ്ഥാപിക്കേണ്ടി വരുമെന്നാണ് തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ മാത്രമെ പുതിയ ഷട്ടര്‍ സ്ഥാപിക്കാന്‍ കഴിയൂ. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ ഇന്നലെ പറമ്പികുളത്ത് എത്തിയിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് സംബന്ധിച്ച വിശദാംശങ്ങള്‍ തമിഴ്നാട് കേരളത്തിനും കൈമാറുന്നുണ്ട്. ചാലക്കുടി പുഴയിലുള്‍പ്പെടെ ശക്തമായ നീരെഴുക്ക് ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതര്‍ അറിയിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...