തേനി: പ്രായമായ മാതാപിതാക്കളെ പരിചരിക്കാത്ത മകളുടെ പക്കൽ നിന്ന് ഭൂമി പിടിച്ചെടുത്ത് റവന്യൂ അധികൃതർ. തമിഴ്‌നാട്ടിലെ തേനി ചിന്നമന്നൂർ പ്രദേശത്താണ് അഞ്ച് കോടി രൂപ വിലവരുന്ന ഭൂമി റവന്യു വകുപ്പ് അധികൃതർ പിടിച്ചെടുത്തത്. തുടർന്ന് ഭൂമി മാതാവ് ലോകമണിക്ക് റവന്യൂ വകുപ്പ് തിരിച്ചുനൽകി. ഓടപ്പെട്ടി സ്വദേശികളായ കലൈമണി – ലോകമണി ദമ്പതികളുടെ ഭൂമിയാണ് മാതാവിന് തിരികെ ലഭിച്ചത്. ഇരുവർക്കും അഞ്ച് ആൺമക്കളാണുള്ളത്. ഇതിൽ രണ്ട് പേർ സൈന്യത്തിലുമാണ്. വർഷങ്ങൾക്ക് മുൻപ് മക്കളുടെ പേരിൽ 12 ഏക്കർ ഭൂമി ഇരുവരും രജിസ്റ്റർ ചെയ്തുനൽകിയിരുന്നു. എന്നാൽ സ്വത്തുക്കൾ കയ്യിലെത്തിയതോടെ മക്കൾ ഇവരെ അവഗണിച്ചുതുടങ്ങി. ഇതിനെതിരെ ഇരുവരും പരാതി നൽകിയെങ്കിലും പിതാവ് കലൈമണി വൈകാതെ മരണപ്പെട്ടിരുന്നു. തുടർന്നും മക്കളുടെ അവഗണ തുടർന്നപ്പോൾ മാതാവ് ലോകമണി വീണ്ടും പരാതിയുമായി അധികൃതർക്ക് മുൻപിലെത്തി. ഇതിൽ ഇടപെട്ട റവന്യൂ വകുപ്പ് ഭൂമിയുടെ ആധാര രജിസ്‌ട്രേഷൻ റദ്ദാക്കുകയായിരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























