എരുവ കോയിക്കപ്പടി പാലം പുനർനിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി റവന്യൂവിഭാഗം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കായംകുളം : എരുവ കോയിക്കപ്പടി പാലം പുനർനിർമിക്കാൻ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടി റവന്യൂവിഭാഗം തുടങ്ങി. പാലം പുനർനിർമിക്കുന്നതിന് 4.60 കോടി രൂപയുടെ അനുമതി ലഭിച്ചിരുന്നു. പാലത്തിന് അപ്രോച്ച് റോഡ് ഉൾപ്പെടെ 26 മീറ്റർ നീളമാണുള്ളത്. നടപ്പാത ഉൾപ്പെടെ 10.5 മീറ്റർ വീതിയാണുള്ളത്. പാലവും അപ്രോച്ച് റോഡും നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം നേരത്തേ അളന്നു കല്ലിട്ട് തിരിച്ചിരുന്നു.
ഇതിന്റെ വിസ്തൃതിയും രേഖകളും പരിശോധിക്കുന്ന നടപടി റവന്യൂവിഭാഗം തുടങ്ങി. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെയും മരങ്ങളുടെയും മൂല്യം തിട്ടപ്പെടുത്തി നഷ്ടപരിഹാരം എത്രയുംവേഗം കൈമാറാനുള്ള ശ്രമത്തിലാണ് പൊതുമരാമത്ത് വകുപ്പ്. കായംകുളം-തിരുവല്ല, കായംകുളം-മുട്ടം റോഡുകളെ ബന്ധിപ്പിക്കുന്ന റോഡിലാണ് എരുവ കോയിക്കപ്പടി പാലം. കന്നിസ കടവ്, എരുവ-കോയിക്കൽപടിക്കൽ, മാർക്കറ്റ് എന്നീ പാലങ്ങളുടെ നിർമാണത്തിന് അടുത്തിടെയാണ് ഉൾനാടൻ ജലഗതാഗതവകുപ്പിന്റെ അനുമതി ലഭിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം...

കാവേരി ബന്ദ് തള്ളി കർണാടക

0
ബെംഗളൂരു: തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ...

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...