റവന്യൂ വകുപ്പിലെ പരാതികൾ ഇനി ഓൺലൈനായി അറിയിക്കാം ; പരാതി പരിഹാര പോർട്ടൽ സജ്ജമായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ ഓൺലൈനായി സമർപ്പിക്കാൻ പൊതുജനങ്ങൾക്ക് അവസരം. പരാതികൾ അറിയിക്കുന്നതിനായി തയ്യാറാക്കിയ അലർട്ട് പോർട്ടൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾ സമർപ്പിക്കുന്ന പരാതികൾ വില്ലേജ് ഓഫീസർ, തഹസിൽദാർ എന്നിവർക്ക് ലഭിക്കുന്നതാണ്. അധികൃതർ ഇവ അന്വേഷിച്ച ശേഷം പരാതിക്കാർക്ക് മറുപടി നൽകും.

കേരള ഭൂസംരക്ഷണ നിയമം, നദീതീര സംരക്ഷണം, മണൽ നീക്കം ചെയ്യുന്നതിലെ നിയന്ത്രണം, അനധികൃത മണൽ ഖനനം, സർക്കാർ ഭൂമി കയ്യേറ്റം, സർക്കാർ ഭൂമിയിലെ മരം മുറി, അനധികൃത ക്വാറി, ധാതു ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളും, വ്യവസ്ഥാ ലംഘനങ്ങളും ഫോട്ടോ സഹിതം പൊതുജനങ്ങൾക്ക് പോർട്ടലിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

ഇതിനോടൊപ്പം റെലിസ് പോർട്ടലൽ വഴി അടിസ്ഥാന നികുതി പകർപ്പ് ഓൺലൈനായി ലഭിക്കുന്ന ഇ.ബി.ടി.ആർ സംവിധാനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഇതിലൂടെ വില്ലേജ് ഓഫീസിൽ പോകാതെ തന്നെ ഓൺലൈനായി ഫീസ് അടച്ച് വില്ലേജ് ഓഫീസർ അംഗീകരിക്കുന്ന മുറയ്ക്ക് രേഖകൾ അപേക്ഷകന് ഓൺലൈനായി ലഭിക്കുന്നതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...