‘എന്റെ ഭൂമി’ സംയോജിത വെബ് പോർട്ടൽ സംവിധാനം കൊണ്ടുവരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഭൂമി ക്രയവിക്രയങ്ങൾ സുതാര്യമാകുന്ന ‘എന്റെ ഭൂമി’ സംയോജിത വെബ് പോർട്ടൽ സംവിധാനം കൊണ്ടുവരുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. ശൂരനാട് തെക്ക് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനവും ശിലാഫലക അനാച്ഛാദനവും സര്‍വീസ് സഹകരണ ബാങ്ക് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വില്ലേജ് ഓഫീസുകൾ സ്മാർട്ട്‌ ആയതോടെ സേവനം സുതാര്യവും ജനകീയവുമായി. ഡിജിറ്റൽ സർവ്വെ പൂർത്തീകരിച്ച് രേഖകൾ ഡിജിറ്റൈസ് ചെയ്യും. നിയോജക മണ്ഡലാടിസ്ഥാനത്തിൽ പട്ടയ അസംബ്ലി നടപ്പിലാക്കി. വാതിൽ പടി പട്ടയം നടപ്പിലാക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നതിന് വേണ്ടിയുള്ള പട്ടയമിഷനിലേക്ക് സർക്കാർ കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

സ്മാർട്ട്‌ വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായി പ്ലാൻ ഫണ്ട് 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ചാണ് പുനർനിർമാണം. കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തി. കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ കലക്ടർ എൻ ദേവിദാസ്, സബ് കലക്ടർ മുകുന്ദ് ഠാക്കൂർ, കാപെക്സ് ചെയർമാൻ എം ശിവശങ്കര പിള്ള, ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് കെ ശ്രീജ, ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗീതാകുമാരി, ശൂരനാട് തെക്ക് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി സി രാജി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ശശികല, പുഷ്പകുമാരി, എഡിഎം ആർ ബീനാ റാണി, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം: വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാൻ 2...

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...