ലാന്‍ഡ് ട്രൈബ്യൂണലുകളേയും ലാന്‍ഡ് ബോര്‍ഡുകളേയും സജീവമാക്കും : റവന്യു മന്ത്രി കെ. രാജന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ മുഴുവന്‍ ലാന്‍ഡ് ബോര്‍ഡുകളേയും ലാന്‍ഡ് ട്രൈബ്യൂണലുകളേയും സജീവമാക്കി കെട്ടി കിടക്കുന്ന കേസുകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ. രാജന്‍ പറഞ്ഞു. വകുപ്പില്‍ നടപ്പാക്കുന്ന വിഷന്‍ ആന്‍ഡ് മിഷന്‍ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ഐഎല്‍ഡിഎമ്മില്‍ പത്തനംതിട്ട ജില്ലയിലെ എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

പട്ടയം ലഭിക്കാന്‍ അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കാന്‍ ശ്രമിക്കും. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എന്നുള്ളതാണ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയം. ആ നയം നടപ്പില്‍ വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനാണ് വിഷന്‍ ആന്‍ഡ് മിഷന്‍ രൂപീകരിച്ചിട്ടുള്ളത്. എംഎല്‍എമാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരാതികളും പരിഹരിക്കുന്നതിനായി ഒരു ഡാഷ്ബോര്‍ഡ് രൂപികരിക്കുമെന്നും മന്ത്രി പറഞ്ഞു. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍, പട്ടയം നല്‍കല്‍ തുടങ്ങിയ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എമാരായ മാത്യു ടി തോമസ്, കെ.യു. ജെനീഷ്‌കുമാര്‍, ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യര്‍, ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ ജെറോമിക് ജോര്‍ജ്, സര്‍വേ ഡയറക്ടര്‍, ഹൗസിംഗ് കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...