25 കിലോ വരെ ആയാല്‍ ജിഎസ്ടി കൊടുക്കണം : അരിച്ചാക്ക് ഇനി 30 കിലോയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം: അരിക്ക് ജി.എസ്.ടി. ഏര്‍പ്പെടുത്തിയതോടെ 25 കിലോ അരിച്ചാക്ക് വിപണിയില്‍നിന്ന് അപ്രത്യക്ഷമാകും. 30 കിലോയുടെ ചാക്ക് എത്തിക്കാനാണ് വ്യാപാരികളുടെ ശ്രമം. ഇതുസംബന്ധിച്ച്‌ മൊത്തവ്യാപാരികള്‍ മില്ലുടമകള്‍ക്ക് നിര്‍ദേശം നല്‍കി. 50 കിലോയുടെ ചാക്ക് ഉണ്ടെങ്കിലും അത് ചില്ലറവ്യാപാരികളാണ് വാങ്ങുന്നത്. 25 കിലോയും അതിന് താഴെയുള്ളവയ്ക്കുമാണ് അഞ്ചുശതമാനം ജി.എസ്.ടി. ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന 25 കിലോയുടെ അരിച്ചാക്കാണ്. ഇതിലുള്ള വില വര്‍ധന ഒഴിവാക്കാനാണ് ഈ നീക്കം.

ജി.എസ്.ടി. ഏര്‍പ്പെടുത്തിയതോടെ 25 കിലോ ചാക്ക് അരിക്ക് 42 രൂപയിലധികം വര്‍ധിച്ചതായി വ്യാപാരികള്‍ പറഞ്ഞു. പൊതുവില്‍ എല്ലാ അരി ഇനങ്ങള്‍ക്കും മൊത്തവിപണിയില്‍ കഴിഞ്ഞ ആഴ്ചയില്‍ 2-3 രൂപ കൂടിയിട്ടുണ്ട്. ഇതിനു പുറമേയാണ് ജി.എസ്.ടി.അധികവില. പയര്‍വര്‍ഗങ്ങള്‍ക്കും ജി.എസ്.ടി. ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മൊത്തവ്യാപാരികളെ ഇത് ബാധിക്കില്ല. 30-50 കിലോ ചാക്കുകളിലാണ് പയര്‍വര്‍ഗങ്ങള്‍ എത്തുന്നത്.

എന്നാല്‍, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍ക്കുന്ന പയര്‍വര്‍ഗങ്ങള്‍ക്ക് വിലകൂടും. പാക്കുചെയ്ത് വില്‍ക്കുന്നതിനാല്‍ ഇവയ്ക്ക് അഞ്ചുശതമാനം ജി.എസ്.ടി. നല്‍കേണ്ടിവരും. ചില്ലറവ്യാപാരികള്‍ കെട്ടിക്കൊടുക്കുന്ന സാധനങ്ങള്‍ക്ക് ജി.എസ്.ടി. ഇല്ലാതാനും. സാധാരണക്കാര്‍ക്ക് കനത്തപ്രഹരമാണ് ജി.എസ്.ടി. ഏര്‍പ്പെടുത്തിയതോടെ വന്നിരിക്കുന്നത്.ഇതില്‍നിന്ന് പിന്മാറാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് വ്യാപാരി സംഘടനകള്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...

ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ അറസ്റ്റില്‍

0
കൊല്ലം: ട്രെയിനില്‍ വെച്ച് യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ ടിടിഇ...