അവകാശം അതിവേഗം സംസ്ഥാനതല പ്രഖ്യാപനത്തിന് വിപുലമായ ക്രമീകരണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി അതിദരിദ്രരില്‍ അവകാശരേഖകള്‍ ഇല്ലാത്തവര്‍ക്ക് അവ ലഭ്യമാക്കുന്ന അവകാശം അതിവേഗം പദ്ധതിയുടെ പത്തനംതിട്ടയില്‍ നടക്കുന്ന സംസ്ഥാനതല പ്രഖ്യാപനത്തിന് വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

മുഖ്യമന്ത്രി സംസ്ഥാനതല പ്രഖ്യാപനം നടത്തുന്ന പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മൈതാനത്ത് 10000 പേര്‍ക്ക് പങ്കെടുക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഇതിന്റെ ഭാഗമായി ഭൂരിഭാഗം പഞ്ചായത്തുകളിലും യോഗം ചേര്‍ന്ന് അജണ്ടയില്‍ വിഷയം ചര്‍ച്ച ചെയ്തു പ്രാദേശിക ക്രമീകരണങ്ങള്‍ സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ട്. ഇനിയും തീരുമാനങ്ങള്‍ എടുക്കാത്ത പഞ്ചായത്തുകളും, നഗരസഭകളും 17 നു തന്നെ യോഗം ചേര്‍ന്ന് അടിയന്തിരമായി പ്രാദേശിക ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തണമെന്നും പ്രസിഡന്റ് പറഞ്ഞു.

വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന അതിദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍, കുടുംബ ശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി അതത് ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തണം. മുഖ്യമന്ത്രി ക്കൊപ്പം തദ്ദേശ ഭരണ വകുപ്പ് മന്ത്രി, ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി തുടങ്ങിയവരും, ബന്ധപ്പെട്ട വകുപ്പുകളുടെ സംസ്ഥാന തല മേധാവികളും പങ്കെടുക്കും.

സംസ്ഥാനതല പ്രഖ്യാപനത്തോട് അനുബന്ധിച്ച് റേഷന്‍ കാര്‍ഡ്, ആധാര്‍, വോട്ടര്‍ ഐഡി, ആരോഗ്യ ഇന്‍ഷുറന്‍സ്, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍, കുടുംബശ്രീ അംഗത്വം, ബാങ്ക് അക്കൗണ്ട്, ഭിന്നശേഷി ഐഡി കാര്‍ഡ്, തൊഴില്‍ കാര്‍ഡ് എന്നിവ 100 ശതമാനം ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. നിലവില്‍ സാങ്കേതിക തടസം ഉള്ളവ പരിഹരിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിച്ച് പൂര്‍ത്തിയാക്കുന്നതിനു കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ശക്തമായ സുരക്ഷ, ക്രമസമാധാനം, വാഹന പാര്‍ക്കിംഗ് എന്നിവയുടെ ക്രമീകരണം ഉറപ്പു വരുത്തുമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഉറപ്പ് നല്‍കി. ജില്ലയില്‍ അതിദരിദ്രരായ 2339 കുടുംബങ്ങളായാണ് കണ്ടെത്തിയിട്ടുള്ളത്. സിവില്‍ സപ്ലൈസ്, ഐടി മിഷന്‍(അക്ഷയ), റവന്യു, ആരോഗ്യം, പഞ്ചായത്ത്, കുടുംബശ്രീ, ലീഡ് ബാങ്ക്, സാമൂഹിക നീതി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നീ വിഭാഗങ്ങള്‍ക്കാണ് അവകാശ രേഖ ലഭ്യമാക്കുന്ന ചുമതല നല്‍കിയിട്ടുള്ളത്. ആര്‍ ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ടി ജോര്‍ജ്, തദ്ദേശ സ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേം കുമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മേക്കെദാട്ടു അണക്കെട്ടിലും കടുപ്പിക്കാൻ വിജയ് സർക്കാർ ; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചന

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു...

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...