വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ ലഭിക്കാതെ അപേക്ഷക മരിച്ചു ; ഓഫീസ് സൂപ്രണ്ടിന് പിഴശിക്ഷ വിധിച്ച്‌ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരമുള്ള രേഖകള്‍ ലഭിക്കാതെ അപേക്ഷക മരിച്ച സംഭവത്തില്‍ ഓഫീസ് സൂപ്രണ്ടിന് പിഴശിക്ഷ വിധിച്ച്‌ വിവരാവകാശ കമ്മീഷന്‍. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഫോര്‍ട്ട് സോണല്‍ ഓഫീസ് സൂപ്രണ്ട് ജെസ്സിമോള്‍ക്കാണ് പിഴയിട്ടത്. 15000 രൂപ പിഴ ഒടുക്കാനാണ് കമ്മീഷണര്‍ എ.അബ്ദുല്‍ ഹക്കിം വിധിച്ചത്. ജെസ്സിമോള്‍ നെടുമങ്ങാട് നഗരസഭ സൂപ്രണ്ടായിരുന്ന കാലത്ത് അവിടുത്തെ ജീവനക്കാരിയായിരുന്ന സുലേഖ ബാബുവിന് പെന്‍ഷന്‍ ആനുകൂല്യങ്ങളും അതിന്‍മേലുള്ള വിവരങ്ങളും കൃത്യസമയം നല്കിയില്ല എന്ന് കമ്മീഷന്‍ കണ്ടെത്തി.

വിവരങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും കാത്തിരുന്ന സുലേഖ ബാബുവിനെയും സൂപ്രണ്ടിനെയും കമ്മീഷന്‍ ഹിയറിംഗിന് വിളിച്ചു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുലേഖ ഹിയറിംഗിന് മുമ്പ് സെപ്റ്റംബര്‍ 12 ന് മരണപ്പെട്ടു. തുടര്‍ന്ന് കമ്മീഷണര്‍ നടത്തിയ തെളിവെടുപ്പിനെ തുടര്‍ന്നാണ് അന്നത്തെ സൂപ്രണ്ടായ ജെസ്സിമോള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...