വോട്ടവകാശം പൗരന്റെ ഏറ്റവും വലിയ കടമ : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനാധിപത്യസംവിധാനത്തില്‍ വോട്ടവകാശം പൗരന്റെ ഏറ്റവും വലിയ കടമയാണെന്ന് ജില്ലാ കളക്ടര്‍ എ ഷിബു പറഞ്ഞു. മലയാലപ്പുഴ മുസലിയാര്‍ കോളജില്‍ നടന്ന വോട്ടര്‍ രജിസ്ട്രേഷന്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. മൗലികാവകാശങ്ങളില്‍ പ്രധാനപ്പെട്ടതാണ് വോട്ടവകാശം. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് വോട്ടര്‍മാരാണ്. വിദ്യാര്‍ഥികള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനൊപ്പം വോട്ടിംഗിലും പങ്കാളികളാകണം. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വോട്ടു ചെയ്യുന്നതിന്റെ ആവശ്യകതയും സംബന്ധിച്ചു വിദ്യാര്‍ഥികളോട് കളക്ടര്‍ സംവദിച്ചു.

സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ (സ്വീപ്പ് 2023) ന്റെ ഭാഗമായി ഇലക്ടറല്‍ ലിറ്ററസി ക്ലബും ജില്ലാ ഇലക്ഷന്‍ വിഭാഗവും ചേര്‍ന്നാണ് വോട്ടേഴ്സ് രജിസ്‌ട്രേഷന്‍ കാമ്പയിന്‍ നടത്തുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ 18,19 വയസുള്ള വിദ്യാര്‍ഥികളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനായാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. മുസലിയാര്‍ എഡ്യുക്കേഷന്‍ ട്രെസ്റ്റ് ചെയര്‍മാന്‍ പി ഐ ഷരീഫ് മുഹമ്മദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇലക്ഷന്‍വിഭാഗം ഉദ്യോഗസ്ഥന്‍ അന്‍വര്‍ സാദത്ത് വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുത്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളകടര്‍ ആര്‍ രാജലക്ഷ്മി, സ്വീപ്പ് നോഡല്‍ ഓഫീസര്‍ റ്റി ബിനുരാജ്, കോളജ് പ്രിന്‍സിപ്പല്‍ എ എസ് അബ്ദുല്‍ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടും ; 2027 മാര്‍ച്ചോടെ പ്രവര്‍ത്തനം...

0
താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്ട്സ് മാലിന്യ സംസ്കരണ പ്ലാന്‍റ് 2027 മാര്‍ച്ച് 31നകം അടച്ചുപൂട്ടും. ദുർഗന്ധവും പുഴമലിനീകരണവും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം.

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.