ലോകത്തിലെ ഏറ്റവും വേഗതയേറിയ ആഡംബര ഇലക്ട്രിക് ഹൈപ്പര്‍കാര്‍ “നെവേര ” യുഎഇയിലെത്തി

For full experience, Download our mobile application:
Get it on Google Play

അബുദാബി : ലോകത്തിലെ ആദ്യത്തെ ആഡംബര ഇലക്ട്രിക് ഹൈപ്പര്‍കാറായ നെവേര യുഎഇയില്‍ പുറത്തിറങ്ങി. അല്‍ ഹബ്തൂര്‍ മോട്ടോഴ്‌സാണ് നെവേര യുഎഇ നിരത്തുകള്‍ക്ക് പരിചയപ്പെടുത്തുന്നത്. 2.1 മില്യണ്‍ ഡോളര്‍ വിലയുള്ള 150 നെവേര കാറുകള്‍ മാത്രമേ റിമാക് നിര്‍മിക്കൂ എന്നാണ് റിപ്പോര്‍ട്ട്. അല്‍ ഹബ്തൂര്‍ മോട്ടോഴ്‌സിന്റെ പ്രസിഡന്റ് സുല്‍ത്താന്‍ അല്‍ ഹബ്തൂറും റിമാക് ഗ്രൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ മേറ്റ് റിമാക് എന്നിവര്‍ ചേര്‍ന്നാണ് നെവേര പുറത്തിറക്കിയത്. 2021 ല്‍ വലിയ സ്വപ്നങ്ങളുമായി റിമാക് നെവേര ഒരു ആശയമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ തന്നെ ഓട്ടോമോട്ടീവ് കാര്‍ വ്യവസായ രംഗത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് റെക്കോഡുകള്‍ തിരുത്തുന്ന ഹൈപ്പര്‍കാര്‍ ആയി മാറി.

മക്ലാരന്‍ എഫ്1 മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എടുത്തതിനേക്കാള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ റിമാക് നെവേരയ്ക്ക് മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്ന് പറയുന്നതില്‍ അഭിമാനിക്കുന്നതായി കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ മേറ്റ് റിമാക് പറഞ്ഞു. കേവലം 1.8 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്ന വേഗത കൈവരിക്കാന്‍ ശേഷിയുള്ള 1914 കുതിരശക്തി എന്‍ജിനാണ് ഇതിനുള്ളത്. ലോകത്തെ ഏറ്റവും ഉയര്‍ന്ന ഇവി സ്പീഡ് റെക്കോഡിനൊപ്പം റിവേഴ്സില്‍ മണിക്കൂറില്‍ 275.74 കിമീറ്റര്‍ വേഗമെന്ന റെക്കോര്‍ഡും സ്വന്തമാക്കി. 4.42 സെക്കന്‍ഡില്‍ 0-200 കി.മീ/മണിക്കൂര്‍ വേഗം, 9.22 സെക്കന്‍ഡില്‍ 300 കി.മീ/മണിക്കൂര്‍ വേഗം, 21.31 സെക്കന്‍ഡില്‍ 400 കി.മീ/മണിക്കൂര്‍ വേഗം എന്നിവയാണ് നെവേരയുടെ മറ്റ് റെക്കോഡുകള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗണേശോത്സവം ; പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്

0
തിരുവനന്തപുരം: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജനത്തിൽ പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ സ്വീകരിക്കണമെന്ന് കേരള...

ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴ് സംഭവത്തിൽ പാർട്ടി സസ്പെൻ്റ് ചെയ്‌ത പാളയം പ്രദീപിനായി വീണ്ടും...

കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0
കൊച്ചി: കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ...

തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ അറസ്റ്റിൽ

0
തൃശൂർ: തൃശൂർ കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലെ കാർ ഡ്രൈവർ...