റിംഗ് റോഡ് ബൈപ്പാസ് നിർമ്മാണപ്രവർത്തനങ്ങൾ ഒരു വർഷത്തിനുള്ളിൽ ആരംഭിക്കും ; മന്ത്രി സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ചെങ്ങന്നൂർ റിംഗ്  റോഡ് ബൈപ്പാസിനായി ആറ് മാസത്തിനകം ഭൂമിയേറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിനു മുന്നോടിയായി നടന്ന ചെങ്ങന്നൂർ മണ്ഡലതല സ്വാഗത സംഘം രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചെങ്ങന്നൂർ ടൗൺഷിപ്പിലെ എല്ലാ റോഡുകളും ആധുനിക സാങ്കേതിക വിദ്യയായ ബി.എം.ആൻഡ് ബി.സി നിലവാരത്തിലേക്കുയർത്തി. എല്ലാ സർക്കാർ സ്കൂളുകളും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു.

എൻജിനീയറിംഗ് കോളജ്, ഗവ.ഗേൾസ് ഹൈസ്കൂൾ എന്ന് തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങളും ഹൈടെക്കായി മാറി. മുളക്കുഴ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് , ചെങ്ങന്നൂർ – മാന്നാർ കുടിവെള്ള പദ്ധതി എന്നിവ നടപ്പിലാക്കിയതുവഴി ചെങ്ങന്നൂരിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമായി. ശബരിമല തീർത്ഥാടകർ ഏറെയത്തുന്ന ചെങ്ങന്നൂരിൽ ഇടത്താവളം നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അടുത്ത 50 വർഷം മുന്നിൽ കണ്ടാണ് ഓരോ വികസന പദ്ധതിയും ആവിഷ്കരിക്കുന്നത്. ഇത്തരത്തിൽ ചെങ്ങന്നൂരിന്റെ മുഖം മാറ്റുന്ന തരത്തിലുള്ള വികസനത്തിനാണ് നാട് സാക്ഷിയായതെന്നും മന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓപ്പറേഷൻ ‘സൈ – ഹണ്ട് ‘ : പത്തനംതിട്ടയില്‍ യുവതി പിടിയില്‍

0
പത്തനംതിട്ട : സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് നടപ്പാക്കിയ ഓപ്പറേഷൻ 'സൈ...

യുഡിഎഫ് യോഗം ചേരാനിരിക്കെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തെ ചൊല്ലി മുന്നണിയിൽ തർക്കം

0
തിരുവനന്തപുരം: യുഡിഎഫ് യോഗം ചേരാനിരിക്കെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ സ്ഥാനത്തെ ചൊല്ലി...

കുട്ടികളുടെ ആരോഗ്യം ലക്ഷ്യമിട്ട് നിർണ്ണായക നീക്കം ; മഹാരാഷ്ട്രയിലെ സ്കൂൾ പരിസരങ്ങളിൽ ജങ്ക് ഫുഡിന്...

0
മഹാരാഷ്ട്ര : കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തടയുന്നതിനും അമിതവണ്ണം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ...

ഇലന്തൂർ ഗവൺമെൻ്റ് കോളേജ് ; പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ മന്ത്രിതല യോഗത്തിൽ തീരുമാനം

0
പത്തനംതിട്ട: ഇലന്തൂർ ഗവ:കോളേജ് വികസനവുമായി ബന്ധപ്പെട്ട് പുതിയ ടെൻഡർ നടപടികളിലേക്ക് നീങ്ങാൻ...