റാന്നി : യു.ഡി.എഫ് റാന്നി നിയോജകമണ്ഡലം സ്ഥാനാർഥി റിങ്കു ചെറിയാൻ മണ്ഡലത്തിനകത്തും പുറത്തുമുള്ള പ്രമുഖരെ കാണാനും പിന്തുണ തേടാനും ഇന്ന് സമയം ചെലവഴിച്ചു. തുടർന്ന് പമ്പാവാലി, പെരുനാട് മണ്ഡലം കൺവെൻഷനുകളിലും പങ്കെടുത്തു.
റിങ്കു ചെറിയാന്റെ പ്രവര്‍ത്തനത്തിലുണ്ടായ മാന്ദ്യം മാറിവരികയാണ്. ഇടഞ്ഞുനിന്ന മിക്കവരും ഇപ്പോള്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍ മോന്‍ ചത്താലും വേണ്ടില്ല. മരുമോളുടെ കണ്ണീരു കണ്ടാല്‍ മതി എന്ന നിലപാടിലുള്ള ചുരുക്കം ചില നേതാക്കള്‍ ഇപ്പോഴുമുണ്ട്. ഇത്തവണ കാലുവാരല്‍ ഉണ്ടായാല്‍ പാര്‍ട്ടി കര്‍ശന നടപടിയിലേക്ക് പോകുമെന്നാണ് സൂചന. യു.ഡി.എഫ് സ്ഥാനാര്‍ഥി പരാജയപ്പെട്ടാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം വിമതനീക്കം നടത്തിയ ജയവര്‍മ്മക്കായിരിക്കും എന്നാണ് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.