കൊവിഡിന് ശേഷം ഹൃദ്രോഗസാധ്യത ; പഠനം പറയുന്നത്

For full experience, Download our mobile application:
Get it on Google Play

കൊവിഡ് രോ​ഗത്തിൽ നിന്ന് മുക്തി നേടിയാലും പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ദീർഘകാലത്തേക്ക് രോഗികളെ അലട്ടുന്നുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവുമധികം ആശങ്കയുണ്ടാക്കുന്ന പ്രശ്‌നമാണ് കൊവിഡാനന്തരം സംഭവിക്കുന്ന ഹൃദയാഘാതവും ഹൃദ്രോഗവും ഇവ മൂലമുള്ള മരണവും.  കൊവി‍ഡ് ഭേദമായ ചിലരിൽ ഒരു വർഷത്തിന് ശേഷം ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അമേരിക്കയിൽ നിന്നുള്ള ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. എന്തുകൊണ്ടാണ് കൊവിഡ് ഭേദമായ ചിലരിൽ രോഗമുക്തിക്ക് ശേഷം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകുന്നത് ?.

വൈറസ് രക്തകോശങ്ങളെ ബാധിക്കുന്നതിനാലും ഹൃദയപേശികളെ തകരാറിലാക്കുന്നതിലുമെല്ലാമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് വിവിധ പഠനങ്ങൾ പറയുന്നു. രണ്ടാം തരംഗത്തിനിടയിൽ രോഗം ബാധിച്ചവർ ഹൃദയപേശികളിൽ വീക്കം, ഹൃദയാഘാതം, ഹൃദയമിടിപ്പ് ക്രമരഹിതമായി ഹൃദയമിടിപ്പ് തുടങ്ങിയ പ്രശ്നങ്ങളുമായി എത്തുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ഡോക്ടർമാർ ചെയ്യുന്നു. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തവരിൽ പോലും അപകടസാധ്യതകൾ കൂടുതലാണെന്നും യുഎസ് പഠനം വ്യക്തമാക്കുന്നു. സാർസ് കോവ് 2 അണുബാധയ്ക്ക് ശേഷം ഹൃദയാഘാതം ഉൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യതയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായതായി ​ഗവേഷകർ പറയുന്നു.

65 വയസ്സിന് താഴെയുള്ളവർക്കും പൊണ്ണത്തടി അല്ലെങ്കിൽ പ്രമേഹം പോലുള്ള അസുഖങ്ങൾ ഇല്ലാത്തവർക്ക് പോലും അപകടസാധ്യത ഉയർന്നതായി ഡോക്ടർമാർ പറയുന്നു. ഹൃദയസ്തംഭനത്തിനുള്ള സാധ്യത 72 ശതമാനം വർദ്ധിച്ചു. എന്നാൽ ആശുപത്രിയിൽ പ്രവേശനം ഒഴിവാക്കുന്ന ആളുകൾക്ക് പോലും അപകടസാധ്യത കൂടിയിട്ടുണ്ട്. കൊവിഡ് ഭേദമായി ചിലരിൽ ഉണ്ടാകുന്ന ഹൃദയ സംബന്ധമായ സങ്കീർണതകൾ വളരെക്കാലം നീണ്ടുനിൽക്കുമെന്ന ഈ കണ്ടെത്തലുകൾ അത്ഭുതപ്പെടുത്തുന്നുവെന്ന് ചിക്കാഗോയിലെ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ കാർഡിയോളജിസ്റ്റ് ഹുസൈൻ അർദെഹലി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...