ജാര്‍ഖണ്ഡ് നടി റിയ കുമാരിയെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഹൗറ: ജാര്‍ഖണ്ഡ് നടി റിയ കുമാരിയെ അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി. പശ്ചിമബംഗാളിലെ ഹൗറയിലാണ് നടി കൊല്ലപ്പെട്ടത്. ദേശീയ പാതയില്‍ കവര്‍ച്ചാ ശ്രമം ചെറുക്കുന്നതിനിടെയാണ് നടിക്ക് വെടിയേറ്റതെന്നാണ് പോലീസ് പറയുന്നത്. കുടുംബസമേതം കൊല്‍ക്കത്തയിലേക്ക് കാറില്‍ പോകുമ്പോഴായിരുന്നു സംഭവം. റിയ കുമാരിയും ഭര്‍ത്താവും നിര്‍മ്മാതാവുമായ പ്രകാശ് കുമാറും അവരുടെ രണ്ട് വയസുള്ള മകളും കാറിലുണ്ടായിരുന്നു.

വിശ്രമിക്കാനായി മഹിഷ്രേഖ പ്രദേശത്ത് കാര്‍ നിര്‍ത്തി പുറത്തേക്ക് വരുമ്പോഴാണ് മൂന്നംഗ സംഘം കവര്‍ച്ചയ്ക്ക് ശ്രമിച്ചതെന്ന് ഭര്‍ത്താവ് പറഞ്ഞു. പ്രകാശ് കുമാര്‍ ആക്രമിക്കപ്പെടുന്നത് കണ്ട റിയ തടയാന്‍ ശ്രമിക്കുന്നതിനിടെ അക്രമികൾ വെടിയുതിര്‍ക്കുകയായിരുന്നു. റിയയ്ക്ക് വെടിയേറ്റതോടെ സംഘം ഓടി രക്ഷപ്പെട്ടു. പരിക്കേറ്റിട്ടും സഹായം അഭ്യര്‍ത്ഥിച്ച്‌ പ്രകാശ് മൂന്ന് കിലോമീറ്ററോളം വണ്ടിയോടിച്ചു.

ഒടുവില്‍ നാട്ടുകാര്‍ എത്തി റിയയെ എസ്‌സിസി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോള്‍ തന്നെ റിയ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിച്ചുവരികയാണെന്നും റിയയുടെ ഭര്‍ത്താവിനെ ചോദ്യം ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കാര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതായി പോലീസ് വിശദീകരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...

ടി.പി. വധക്കേസ് : സിപിഎം സഹയാത്രികനായ അഭിഭാഷകനെ മാറ്റി സർക്കാർ

0
ന്യൂഡൽഹി : പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ടി.പി. വധക്കേസിൽ സുപ്രീം...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം അന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച അഞ്ചംഗ സമിതിയിൽ മാറ്റം വരുത്തുന്നതിനെ...

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള സംഭവവികാസങ്ങൾ അന്വേഷിക്കാൻ...

പാർലമെൻ്റ് മാർച്ചിലെ സംഘർഷം : അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന് ഹർജിക്കാർ

0
ന്യൂഡൽഹി : ഡൽഹിയിൽ ബിജെപി നടത്തിയ പാർലമെന്റ് മാർച്ചിനിടയുള്ള...