Thursday, April 25, 2024 5:40 pm

ജലനിധിയുടെ കുടിവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളികളായ സഹോദരങ്ങൾ കുഴഞ്ഞുവീണു

For full experience, Download our mobile application:
Get it on Google Play

റാന്നി: ജലനിധിയുടെ കുടിവെള്ള സംഭരണി വൃത്തിയാക്കി പെയിന്റ് ചെയ്യുന്നതിനിടയിൽ തൊഴിലാളികളായ സഹോദരങ്ങൾ കുഴഞ്ഞുവീണു. മുണ്ടപ്പുഴ കൊല്ലംതുണ്ടിയിൽ അഭിലാഷ്,മോനായി എന്നിവർക്കാണ് അപകടം ഉണ്ടായത്. ഇന്നു ഉച്ചക്ക് ശേഷം 3.45 നാണ് അപകടം നടന്നത്. വെട്ടിമൂട്ടിൽ സുനു കുര്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സംഭരണി വൃത്തിയാക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

സംഭരണിക്കുള്ളിൽ വായു ഇല്ലാത്തതിനെ തുടർന്ന് ഇരുവരുടെയും ബോധം നഷ്ടപ്പെടുകയായിരുന്നു.വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ വീട്ടിലെത്തി ഇരുവരെയും രക്ഷപ്പെടുത്തുകയായിരുന്നു. ബോധരഹിതരായ ഇരുവരെയും ഉദ്യോഗസ്ഥർ ബ്രീത്തിങ് അപ്പാരറ്റസ് ഉപയോഗിച്ചാണ് പുറത്തെത്തിച്ചത്.

തുടർന്ന് റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇരുവർക്കും ചികിത്സ നൽകി. പിന്നീട് ഇവരെ പുറത്തെത്തിക്കുവാൻ സംഭരണിയിൽ ഇറങ്ങിയ റെസ്ക്യൂ ഓഫീസർമാരായ ഷമീറിനും മനോജിനും ശ്വാസ തടസ്സം ഉണ്ടായ തുടർന്ന് ഇരുവരെയും താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. റാന്നി പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ഫയർ റെസ്കു ഉദ്യോഗസ്ഥരായ സേതുനാഥപിള്ള, ഷിബു, അൻസാരി എന്നിവരും രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ യൂട്യൂബർ മനീഷ് കശ്യപ് ബിജെപിയിൽ ചേർന്നു

0
ന്യൂഡൽഹി: തമിഴ്നാട്ടിൽ ബിഹാറി കുടിയേറ്റക്കാർക്ക് നേരെ ആക്രമണം നടത്തിയെന്ന വ്യാജ വീഡിയോ...

പട്ന റെയിൽവെ സ്റ്റേഷന് സമീപത്തെ ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ  ആറ് പേർ  മരിച്ചു

0
ന്യൂഡൽഹി:  ബിഹാറിലെ പട്നയിൽ  ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ  ആറ് പേർ  മരിച്ചു. തിരക്കേറിയ...

ജാവഡേക്കര്‍ ഇ.പിയെ കണ്ടു ; ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി : ദല്ലാള്‍...

0
തൃശൂര്‍ : ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി പ്രകാശ് ജാവഡേക്കര്‍...

26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ രൂക്ഷവിമർശനവുമായി മമത ബാനർജി

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ 26,000 അധ്യാപകരുടെ നിയമനം റദ്ദാക്കിയ കൊൽക്കത്ത ഹൈക്കോടതി...