ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആർജെഡി – ജനതാദൾ (യു) പാർട്ടികളുടെ ലയന നീക്കം

For full experience, Download our mobile application:
Get it on Google Play

പാറ്റ്‌ന : സോഷ്യലിസ്റ്റ് പാർട്ടികളുടെ പുനരേകീകരണത്തിനു മുന്നോടിയായി ആർജെഡി – ജനതാദൾ (യു) പാർട്ടികളുടെ ലയന നീക്കം. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പായി ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള പാർട്ടികളുടെ ലയനത്തിനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അണിയറ നീക്കങ്ങൾ ആരംഭിച്ചു.

ജനതാദളിൽ (യു) പിളർപ്പുണ്ടാക്കാനുള്ള ബിജെപി നീക്കങ്ങളെ ചെറുക്കാൻ ആർജെഡിയുമായി ലയനമെന്ന തന്ത്രമാണു നിതീഷിന്‍റെത്. ആർജെഡി നേതൃത്വവുമായി ലയനത്തിനുള്ള പ്രാരംഭ ചർച്ചകൾ നടന്നതായാണു ജെഡിയു വൃത്തങ്ങൾ നൽകുന്ന സൂചന. ആർജെഡി – ജെഡിയു സർക്കാർ രൂപീകരണം ഇരുപാർട്ടികളുടെയും അണികളിൽ ആവേശം പകർന്നിട്ടുണ്ടെന്നും പാർട്ടികൾ ലയനത്തിനു സജ്ജമാണെന്നും നേതൃത്വം കരുതുന്നു. ആർജെഡി ദേശീയ കൗൺസിൽ യോഗത്തിൽ പാർട്ടിയുടെ പതാകയും പേരും മാറ്റാനുള്ള അധികാരം പാർട്ടി അധ്യക്ഷൻ ലാലു യാദവിനു നൽകി പ്രമേയം പാസാക്കിയത് ലയനത്തിനു വഴിയൊരുക്കാനാണെന്ന വിലയിരുത്തലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....