അധികാരം എങ്ങനെയൊക്കെ ഒരു പെണ്‍ ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നത് “ചതിയുടെ പത്മവ്യൂഹo”ത്തിലൂടെ അറിയാം : ജോയ് മാത്യൂ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വപ്‌ന സുരേഷ് എഴുതിയ ‘ചതിയുടെ പത്മവ്യൂഹം’ എന്ന ആത്മകഥ വായിച്ച അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ച്‌ നടനും സംവിധായകനുമായ ജോയ് മാത്യു. ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്ത പുസ്തകം എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. സാഹിത്യത്തിന്‍റെ  കിന്നരികള്‍ തുന്നിച്ചേര്‍ക്കാത്തതാണ് ഇതിന്‍റെ മേന്മ. അധികാരം എങ്ങനെയൊക്കെ ഒരു പെണ്‍ ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നത് സ്വപ്നയുടെ ആത്മകഥയിലൂടെ മനസിലാക്കാനാകുമെന്നും ജോയ് മാത്യു പറഞ്ഞു.

ജോയ് മാത്യുവിന്‍റെ  ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ  പൂര്‍ണ്ണ രൂപം:
ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്ത പുസ്തകം. സാഹിത്യത്തിന്‍റെ കിന്നരികള്‍ തുന്നിച്ചേര്‍ക്കാത്തതാണ് ഇതിന്‍റെ മേന്മ. കൊച്ചുപുസ്‌തക പ്രേമികളെ നിരാശപ്പെടുത്തുന്ന പുസ്തകം എന്നാല്‍ സ്വന്തം വീട്ടില്‍ അധികപറ്റ് പോലെ കറുപ്പ് നിറത്തില്‍ ജനിച്ചവള്‍, സ്വന്തം പിതാവിന്‍റെയും അമ്മാവന്‍റെയും ബെല്‍റ്റ് കൊണ്ടുള്ള അടിയേറ്റ് ചോര ചിതറിയ ശരീരവുമായി ജീവിക്കേണ്ടി കുട്ടി.

സാഹിത്യ നിരൂപക ഭിഷഗ്വരന്മാര്‍ ഈ പുസ്‌തത്തെപ്പറ്റി മിണ്ടില്ല. കാരണം അധികാരത്തിലുള്ളവരുടെ മൂട് താങ്ങി നിര്‍ത്തുന്ന പണിയെ അവര്‍ക്കറിയൂ. എന്നാല്‍ അധികാരം എങ്ങിനെയൊക്കെ ഒരു പെണ്‍ ജന്മത്തെ ഉപയോഗിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നു എന്നറിയാന്‍ ഈ പുസ്തകം നമ്മളെ സഹായിക്കും. ഏത് ചവറ് പുസ്തകവും ക്ലാസ്സിക് ആണ് എന്ന് പറഞ്ഞുപ്രചരിപ്പിക്കുന്ന നമ്മുടെ നിരൂപകന്മാരും ഭ.മു. താ. (ഭരണകൂട- മൂട്- താങ്ങികളും) ഈ പുസ്തകത്തെ കണ്ടില്ലെന്ന് നടിക്കും, അത് അവരുടെ നിലനില്‍പ്പിന്‍റെ  കാര്യം. പക്ഷേ ഒന്നുണ്ട് മാധവിക്കുട്ടിയുടെ ഭാവനാലോകത്തേക്കാള്‍ കള്ളിമുള്ളുകളില്‍ പൂത്തു തളിര്‍ത്ത് വിഹ്വലമായ ഒരു ജീവിതം -അതിലെ നേരിന്‍റെ ശോഭ -ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരില്‍ നിന്നും എത്രയോ ഉയരെയാണ്-അതാണ് സ്വപ്‍ന സുരേഷ് പറഞ്ഞ ജീവിതം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്ത് വ്യാപാരിയുടെ രണ്ട് കോടിയുടെ സ്വർണ്ണവും 33.35 ലക്ഷം രൂപയും തട്ടി , രണ്ട്...

0
മുംബൈ : 67 കാരനായ സൂറത്ത് വസ്ത്ര വ്യാപാരിയാണ് മുംബൈയിൽ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ....

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...