യു ഡി എഫ് പിന്തുണച്ചാലും ഇല്ലെങ്കിലും വടകര സീറ്റി​ല്‍ മത്സരിക്കുo : ആര്‍ എം പി

For full experience, Download our mobile application:
Get it on Google Play

കോഴിക്കാേട്: വരുന്ന നിയമസഭാ തി​രഞ്ഞെടുപ്പി​ല്‍ വടകര സീറ്റി​ല്‍ മത്സരിക്കുമെന്ന് ഉറപ്പിച്ച്‌ ആര്‍ എം പി. യു ഡി എഫ് പിന്തുണച്ചാലും ഇല്ലെങ്കിലും മത്സരിക്കുമെന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്‍ വേണു പറയുന്നത്. ഒരു സ്വകാര്യ വാര്‍ത്താചാനലിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. യു ഡി എഫ് ഇതുവരെ പിന്തുണ അറിയിച്ചിട്ടില്ലെന്നും കെ കെ രമ സ്ഥാനാര്‍ത്ഥിയാകുമോ എന്ന കാര്യത്തില്‍ ആലോചിച്ച്‌ തീരുമാനിക്കുമെന്നും വേണു പറഞ്ഞു.

ആര്‍ എം പിക്ക് ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയ പ്രചാരണത്തിനായി ഈ തിരഞ്ഞെടുപ്പിനെ ഉപയോഗിക്കും. വടകരപോലെ പാര്‍ട്ടിക്ക് വ്യക്തമായ സ്വാധീനമുളള മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവയ്ക്കാനുളള ബാദ്ധ്യത ആര്‍ എം പിക്കുണ്ട്. ആ ബാദ്ധ്യത പൂര്‍ണമായും നിറവേറ്റും. കേരളത്തില്‍ ആര്‍ എം പി മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ആരൊക്കെ സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ വളരെ വേഗത്തില്‍ത്തന്നെ തീരുമാനമുണ്ടാകും- എന്‍ വേണു പറഞ്ഞു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...