ചെന്നൈ : പുതിയ തമിഴ്‌നാട് ഗവര്‍ണറായി നാഗാലാന്‍ഡ് ഗവര്‍ണറായിരുന്ന ആര്‍.എന്‍ രവിയെ നിയമിച്ചു. പഞ്ചാബിന്റെ അധിക ചുമതല കൂടി വഹിച്ചുവന്ന തമിഴ്‌നാട് ഗവര്‍ണറായിരുന്ന ബന്‍വരിലാല്‍ പുരോഹിതിനെ പഞ്ചാബ് ഗവര്‍ണറായി നിയമിച്ചു.
പുതിയ സംസ്ഥാന ഗവര്‍ണറായ ആര്‍.എന്‍ രവി ബിഹാര്‍ സ്വദേശിയാണ്. കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷ്യല്‍ ഡയറക്ടറായി 2012 ലാണ് വിരമിച്ചത്. ഡെപ്യൂട്ടി ദേശീയസുരക്ഷാ ഉപദേശകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ജൂലായിലായിരുന്നു നാഗാലാന്‍ഡ് ഗവര്‍ണറായി നിയമിതനായത്.