പ്ലാച്ചേരിയിൽ അമിത വേഗത്തിലെത്തിയ കാർ മറിഞ്ഞ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പ്ലാച്ചേരി മുക്കട റോഡില്‍ നടന്ന വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പ്ലാച്ചേരിയില്‍ താമസിക്കുന്ന ആലായില്‍ സാബു-സിന്ധു ദമ്പതികളുടെ മകന്‍ സഞ്ജു തോമസ്(23) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെ മുക്കടയില്‍ നിന്നും പ്ലാച്ചേരിക്ക് കാറില്‍ വരുമ്പോഴാണ് ദുരന്തമുണ്ടായത്. റോഡിനു താഴ്ചയിലെ കുഴിയിലേക്ക് കാര്‍ തലകുത്തനെ മറിയുകയായിരുന്നു. ഓടി കൂടിയ നാട്ടുകാരും റാന്നിയില്‍ നിന്നെത്തിയ അഗ്നിശമന സേനാഗംങ്ങളും ചേര്‍ന്ന് യുവാവിനെ കാഞ്ഞിരപ്പള്ളി ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

റോഡിനു വശത്തെ ഇടിതാങ്ങിയില്‍ തട്ടിയ ശേഷം ഇതില്ലാത്ത ഭാഗത്തു കൂടി കുഴിയിലേക്ക് പതിക്കുകയായിരുന്നു. പിക്കപ്പ് ഡ്രൈവറായ സഞ്ജു അവിവാഹിതനാണ്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മണിമല പോലീസും പ്ലാച്ചേരി വനം സ്റ്റേഷനിലെ വനപാലകരും സ്ഥലത്തെത്തിയിരുന്നു. സഹോദരങ്ങള്‍ സുബാഷ്, ആരോമല്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊടും കുറ്റവാളിയായ ഏനാദിമംഗലം സ്വദേശി ഉമേഷ് കൃഷ്ണ (38)നെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കി

0
എനാത്ത് : 31 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടും കുറ്റവാളിയെ...

ചിറ്റാറില്‍ ലോറികളിൽ നിന്ന് ഡീസൽ മോഷണം : മൂന്നുപേർ അറസ്റ്റിൽ

0
ചിറ്റാർ : ചിറ്റാറിൽ ക്രഷറുകൾക്ക് സമീപത്തായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറികളിൽ...

പോലീസ് നടപടിയിൽ പ്രതിഷേധം : കറുത്ത വസ്ത്രമണിഞ്ഞ് പ്രതിപക്ഷ എംപിമാർ പാർലമെന്റിൽ

0
ന്യൂഡൽഹി : പാർലമെന്റിൽ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിപക്ഷ എംപിമാർ. പ്രതിപക്ഷനേതാവിനും...

‘വിദ്യാർഥികളോട് പ്രധാനമന്ത്രി മാപ്പ് പറയണം, അവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം’ : രാഹുൽ ഗാന്ധി

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേട് ആരോപിച്ച് പ്രതിഷേധിച്ച സിജെപി പ്രവർത്തകരെ...