കലഞ്ഞൂര്‍, കോന്നി, കുമ്പഴ, റാന്നി റോഡില്‍ വാഹനാപകടങ്ങള്‍ പതിവ്

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ പുനലൂര്‍ മുതല്‍ റാന്നി വരെയുള്ള റോഡില്‍ അടിക്കടി വാഹന അപകടം. മഴ കൂടി ഉണ്ടെങ്കില്‍ അതിലും വലിയ അപകടാവസ്ഥ. വാഹനങ്ങളുടെ അമിത വേഗത തന്നെയാണ് പലപ്പോഴും അപകടത്തിനു കാരണം. കൂടാതെ റോഡു പണികള്‍ തീര്‍ത്തും അശാസ്ത്രീയം ആണ് എന്ന് നിരവധി പരാതികളും കെ എസ് ടി പി യുടെ പൊന്‍കുന്നം ഓഫീസില്‍ ലഭിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ കോന്നി പൂവന്‍പാറയിലടക്കം ഉള്ള സ്ഥലത്ത് അധികൃതര്‍ പരിശോധന നടത്തിയിരുന്നു. കോന്നി ടൌണില്‍ ഏറ്റെടുത്ത ഭൂമി പൂര്‍ണ്ണമായും വിനിയോഗിക്കാത്ത സ്ഥലങ്ങളും ഉണ്ട്. ഓടകള്‍ പലതും അശാസ്ത്രീയമായി പണിഞ്ഞതിനാല്‍ മഴക്കാലത്ത്‌ വെള്ളം ഒഴുകി മാറുവാന്‍ താമസം ഉണ്ട്.

മൂവാറ്റുപുഴ, പെരുമ്പാവൂര്‍, തൃശൂര്‍ യാത്രികര്‍ എം സി റോഡ്‌ ഉപേക്ഷിച്ചു ഇപ്പോള്‍ പുനലൂര്‍ കോന്നി മൂവാറ്റുപുഴ റോഡിലൂടെ ആണ് സഞ്ചാരം. ഇത് വഴിയുള്ള യാത്രയില്‍ ട്രാഫിക്ക് ബ്ലോക്ക് ഇല്ല എന്ന് മാത്രം അല്ല ദൂരക്കുറവും ഉണ്ട്. ഒപ്പം മികച്ച നിലയില്‍ ആണ് ടാറിംഗ് നടത്തിയത്. അതിനാല്‍ യാത്ര സുഖകരം ആണ്. വേഗത കുറച്ചാല്‍ അപകട സ്ഥിതി കുറയ്ക്കാം എന്നിരിക്കെ പരമാവധി വേഗതയില്‍ ആണ് വാഹനങ്ങള്‍ കടന്നു പോകുന്നത്. പത്തനാപുരം, കലഞ്ഞൂര്‍, കൂടല്‍, മുറിഞ്ഞകല്‍, കൊല്ലംപടി, വകയാര്‍, മാമ്മൂട്‌, ചിറ്റൂര്‍, പുളിമുക്ക്, കുമ്പഴ, കുമ്പഴ വടക്ക്, മൈലപ്ര, ഉതിമൂട് തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിരം വാഹന അപകടം നടക്കുന്നു. വാഹന അപകടങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങളുടെ സഞ്ചാര ദിശ പരിശോധിച്ചാല്‍ മിക്ക വാഹനങ്ങളും അമിത വേഗതയില്‍ ആണ് സഞ്ചരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ യുഎസ് ; എച്ച്1 ബി വീസക്കാർക്ക് വീണ്ടും...

0
വാഷിങ്ടൺ : എച്ച്1 ബി ഉൾപ്പെടെയുള്ള തൊഴിൽ വീസകൾക്കു നൽകി വരുന്ന...

നേതൃത്വത്തിന്റെ നിർണായക ഇടപെടൽ ; സമസ്ത ലീഗ് അനുകൂലവിഭാഗത്തിന്റെ വഖഫ് വിശദീകരണസമ്മേളനം മാറ്റി

0
മലപ്പുറം : വഖഫ്‌ ബോർഡ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ...

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...