ചത്തിയറ അനുബന്ധ റോഡിനും പാലത്തിനും വീതികൂട്ടണം

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : താമരക്കുളം-ഓച്ചിറ റോഡിലെ ചത്തിയറ പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടു നിർമിച്ച അനുബന്ധ റോഡിനും പാലത്തിനും വീതികൂട്ടണമെന്ന് താമരക്കുളം ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി കളക്ടറോട് ആവശ്യപ്പെട്ടു. ഇതുവഴി യാത്രചെയ്യുമ്പോൾ വിദ്യാർഥികളുടെ സുരക്ഷയും യാത്രാബുദ്ധിമുട്ടും ചൂണ്ടിക്കാട്ടി ചത്തിയറ വി.എച്ച്.എസ്.എസ്., ചത്തിയറ ഗവ.എൽ.പി.എസ്. എന്നിവിടങ്ങളിലെ പി.ടി.എ. കമ്മിറ്റികൾ പഞ്ചായത്ത് കമ്മിറ്റിക്കു നൽകിയ പരാതിയിലാണ് കമ്മിറ്റി ഐകകണ്‌ഠ്യേന തീരുമാനമെടുത്ത് കളക്ടർക്കു നൽകിയത്. ശക്തമായ മഴയുണ്ടായാൽ താത്‌കാലിക പാലത്തിലൂടെ വെള്ളമൊഴുകും. ഇരുചക്രവാഹനത്തിനു മാത്രമേ ഇതുവഴി കടന്നുപോകാൻ കഴിയൂ. സ്കൂൾദിവസങ്ങളിൽ രാവിലെയും വൈകിട്ടും കുട്ടികൾ കൂട്ടത്തോടെ വരുമ്പോൾ യാത്രാബുദ്ധിമുട്ട് ഏറെയായതിനാൽ പോലീസിന്റെ സേവനം ലഭ്യമാക്കണമെന്നുകാട്ടി ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമൂഹത്തിലെ ഓരോ അഴിമതിയും ധൈര്യത്തോടെ തുറന്നുകാട്ടാൻ യുവാക്കൾ മുന്നോട്ടുവരണം ; നിവിൻ പോളി

0
തിരുവനന്തപുരം: പുതിയ തലമുറ ചോദ്യം ചെയ്യാൻ മടിയില്ലാത്തവരായിരിക്കണമെന്നും സമൂഹത്തിലെ ഓരോ...

വല വലിക്കുന്നതിനിടെ കടലിലേക്ക് കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു

0
തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു. പുതിയതുറ...

കാണാതായ വ്ലോഗര്‍ ദില്‍ഷാദിനെ കണ്ടെത്തി

0
മലപ്പുറം: കാണാതായ മലപ്പുറം ചേലേമ്പ്ര സ്വദേശി വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി....

ചെറുകിട സംരംഭകർക്ക് ആശ്വാസമായി നിബന്ധനകളിൽ വൻ ഇളവ്

0
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം ഉത്പന്നങ്ങളെ ആഗോള വിപണിയിൽ കൂടുതൽ മത്സരക്ഷമമാക്കാൻ...