കലഞ്ഞൂർ ജംഗ്ഷനിലെ ഓട നിര്‍മ്മാണം തോന്നുംപടി ; സ്ഥലത്തെച്ചൊല്ലിയും തർക്കം

For full experience, Download our mobile application:
Get it on Google Play

കലഞ്ഞൂർ : പുനലൂർ-മൂവാറ്റുപുഴ റോഡ് നിർമാണത്തിന്‍റെ ഭാഗമായി കലഞ്ഞൂർ ജംഗ്ഷനില്‍    നടക്കുന്ന ഓടനിർമാണം പൊതുജനത്തിനും വ്യാപാര സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലേക്ക് മാറുന്നു. പ്രധാന റോഡിൽ നിന്നാണ് കലഞ്ഞൂർ-പാടം റോഡിലേക്കും റോഡ് വികസനത്തിന്റെ ഭാഗമായി ഓട നിർമാണം നടത്തുന്നത്. പാടം റോഡിൽ ഒരരികിൽ നേരത്തേ തന്നെ ഓട നിർമാണം നടത്തിയിട്ടുണ്ട്. മറുവശത്ത് ഓട നിർമിച്ചിട്ടുമില്ല. ഓടയുള്ള വശത്ത് പ്രധാന റോഡിൽനിന്ന് ഇതിലേക്ക് ബന്ധിപ്പിക്കുന്നതിനായി നിർമിച്ചിട്ടുള്ളത് വെള്ളം ഒഴുകാത്തരീതിയിലാണ്. ഇവിടെ താഴ്ത്തി ഓടനിർമാണം നടത്തുന്നതിനാണ് പറഞ്ഞതെങ്കിലും ഇപ്പോൾ കോൺക്രീറ്റ് ചരിച്ചു ചെയ്താണ് പണി നടത്തിയിട്ടുള്ളത്.

മറുവശത്ത് ഓടയില്ലാത്ത ഭാഗത്ത് പ്രധാന റോഡിൽനിന്ന് പാടം റോഡിലേക്ക് അമ്പത് മീറ്റർ ഭാഗം വലിയ രീതിയിൽ വ്യാപാരസ്ഥാപനങ്ങളുടെ മുൻവശത്ത് കോൺക്രീറ്റ് കെട്ടി ഉയർത്തിക്കൊണ്ടുവന്ന് അവസാനിപ്പിച്ചനിലയിലാണ്. ഇവിടെ ഒഴുകിവരുന്ന മലിനജലം ജംഗ്ഷനിലെ തന്നെ വ്യാപാരസ്ഥാപനങ്ങളിലേക്ക് കയറുന്ന സ്ഥിതിയുണ്ടാകും. ബാക്കിഭാഗത്ത് ഓട നിർമാണം നടത്തിയെങ്കിൽ മാത്രമേ ഇവിടെ പ്രശ്നത്തിന് പരിഹാരമുണ്ടാകുകയുള്ളൂ. ഇതിനെപ്പറ്റി കരാറുകാരോട് ചോദിച്ചപ്പോൾ ഞങ്ങളോടിത്രയും സ്ഥലം മാത്രമേ നിർമാണം നടത്തുവാൻ പറഞ്ഞിട്ടുള്ളൂവെന്ന്‌ മറുപടി പറയുന്നു. അടൂർ റോഡിലേക്ക് പോകുന്ന ഭാഗത്തെ സ്ഥലം പൂർണമായി റോഡിനുവേണ്ടി ഏറ്റെടുക്കാൻ സാധിക്കാത്തതും നിർമാണത്തിന് തടസ്സമാകുകയാണ്. ഇവിടെ വ്യാപാരസ്ഥാപനത്തിന്റെ കുറച്ചുഭാഗം പൊളിച്ചുമാറ്റി നൽകിയാൽ മാത്രമേ പൂർണമായി റോഡ് നിർമാണം നടത്തുവാൻ സാധിക്കുകയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് സർവേ സംഘം അളവുകൾ നടത്തി മാർക്കുചെയ്തിട്ടുമുണ്ട്. എന്നാൽ സ്ഥലത്തിന്റെ അളവിനെപ്പറ്റി വ്യാപാരസ്ഥാപന ഉടമയുമായി തർക്കം നിലവിലുള്ളതിനാൽ ഇവിടെ നിർമാണ പ്രവർത്തനം നടക്കാത്ത സ്ഥിതിയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....