അപകടക്കെണിയായി പെരുന്തേനരുവി-ചാത്തന്‍പാറ റോഡ്

For full experience, Download our mobile application:
Get it on Google Play

റാന്നി : പെരുന്തേനരുവി റോഡില്‍ നിന്നും വെച്ചൂച്ചിറ ചാത്തൻതറ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗം സ്ഥിരം അപകട മേഖലയായി മാറുന്നു. ഇന്നു വൈകീട്ട് നാലരയോടെ കാര്‍ താഴെ റോഡിലേയ്ക്ക് മറിഞ്ഞതാണ് ഏറ്റവും ഒടുവില്‍ സംഭവിച്ച അപകടം. മണ്ണടിശാല സ്വദേശികള്‍ സഞ്ചരിച്ച കാറാണ് താഴെ റോഡിലേയ്ക്ക് പതിച്ചത്. ആര്‍ക്കും പരിക്കില്ല. ഇവിടേക്ക് പെരുന്തേനരുവി റോഡിലെ കുത്തു കയറ്റം കയറി വരുന്ന വാഹനം വെച്ചൂച്ചിറ ഭാഗത്തേക്കുള്ള കൊടും വളവ് തിരിയുമ്പോളാണ് അപകടം സംഭവിക്കുന്നത്.

വളവു തിരിയുന്ന വാഹനത്തിന്‍റെ സ്റ്റിയറിങ് വീല്‍ വേഗം തിരികെ പോകാതെ വരുന്നതോടെ വീണ്ടും പെരുന്തേനരുവി റോഡിലേക്ക് തന്നെ പതിക്കുകയാണ്. ഇത്തരത്തില്‍ അഞ്ചാമത്തെ വാഹനമാണ് ഇതേ രീതിയിൽ ഇവിടെ അപകടത്തിൽപ്പെടുന്നത്. എല്ലാ അപകടത്തിലും നിസാര പരിക്കുകളോടെ യാത്രക്കാര്‍ രക്ഷപെടുന്നതിനാല്‍ ഇവിടെ സുരക്ഷയൊരുക്കാന്‍ ആരും ശ്രദ്ധിക്കാറില്ല. ബിഎം ആന്‍ഡ്ബിസി നിലവാരത്തിൽ നവീകരിച്ച റോഡില്‍ ഇടിതാങ്ങി സ്ഥാപിച്ചിട്ടില്ല. ഇതുണ്ടായാല്‍ വന്‍ അപകടങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാനാവുമെന്ന് നാട്ടുകാര്‍ അവകാശപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...

സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പരാമർശം; വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയ്ക്കെതിരെ സിപിഐഎം

0
തിരുവനന്തപുരം: വര്‍ഗ്ഗീയതക്ക്‌ വളംവെക്കുന്ന പ്രസ്‌താവനയാണ്‌ വെള്ളാപ്പള്ളി നടേശൻ നടത്തിയതെന്ന് സിപിഐഎം. സിപിഐഎം...