തീർത്ഥാടന പാതയിൽ പള്ളിക്കമുരുപ്പ് കുളിക്കടവ് ഭാഗത്ത് സ്ഥാപിച്ചിരുന്ന റോഡ് ക്രാഷ് ബാരിയര്‍ തകർന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : ശബരിമല തീർത്ഥാടന പാതയിൽ സ്ഥാപിച്ചിരുന്ന റോഡ് ക്രാഷ് ബാരിയര്‍ തകർന്നു. റാന്നി – വടശ്ശേരിക്കര റോഡിൽ പള്ളിക്കമുരുപ്പ് കുളിക്കടവ് ഭാഗത്ത് സ്ഥാപിച്ച റോഡ് ക്രാഷ് ബാരിയറാണ് വാഹനം ഇടിച്ച് തകർന്നത്. വാഹനം ഇടിച്ചതിനെ തുടർന്ന് ക്രാഷ് ബാരിയര്‍ തകർന്ന് റോഡിന് പുറത്തേക്ക് തള്ളി അപകടാവസ്ഥയില്‍ നില്‍ക്കുകയാണ്. ക്രാഷ് ബാരിയര്‍ സ്ഥാപിച്ചപ്പോൾ കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കാഞ്ഞതാണ് തകർച്ചക്ക് കാരണമെന്നു പറയുന്നു. അപകടം ഉണ്ടായ സ്ഥലത്ത് റോഡിന്റെ വശം അഗാതമായ കൊക്കയാണ്. കൂടാതെ കൊടും വളവുകൾ കൂടിയുള്ള ഈ റോഡിൽ വെറുതെ മണ്ണിൽ ക്രാഷ് ബാരിയര്‍ ഉറപ്പിക്കുകയായിരുന്നെന്ന് പരിസരവാസികൾ പറയുന്നത്. ശബരിമല തീർത്ഥാടനകാലമായതിനാൽ നിരവധി വാഹനങ്ങളാണ് ഇതു വഴി പോകുന്നത്. കഴിഞ്ഞ ഒരു വർഷം മുൻപ് ഉന്നത നിലവാരത്തിൽ പണികൾ പൂർത്തികരിച്ച റോഡിലാണ് അപകടം ഒഴിവാക്കാൻ സ്ഥാപിച്ച ക്രാഷ് ബാരിയര്‍ അപകടത്തിലാകുന്നത്.

ചെറിയ വാഹനം ഇടിച്ചതിനാലാണ് വലിയ അപകടം ഉണ്ടാകാതിരുന്നത്. വലിയ വാഹനങ്ങൾ ഇടിച്ചിരുന്നെങ്കിൽ ക്രാഷ് ബാരിയര്‍ അടക്കം വാഹനം കൊക്കയിൽ മറിഞ്ഞ് അപകടം ഉണ്ടാകാൻ സാധ്യതയുണ്ടായേന്നെയെന്നാണ് നാട്ടുകാർ പറയുന്നത്. ശബരിമല തീർത്ഥാടന പാതയിൽപ്പെട്ട ഈ റോഡ് സംസ്ഥാന പാതയിൽ മന്ദിരം ജംഗ്ഷനിൽ തുടങ്ങി വടശ്ശേരിക്കരയിൽ മണ്ണാറക്കുളഞ്ഞി – പ്ലാപ്പള്ളിൽ റോഡിൽ സംഗമിക്കുകയാണ്. ഉന്നത നിലവാരത്തിൽ പണി പൂർത്തികരിച്ചെന്ന് പറയുമ്പോഴും റോഡിൽ പല സ്ഥലങ്ങളിലും ക്രാഷ് ബാരിയര്‍ റോഡിന്റെ വശങ്ങൾ കോൺക്രീറ്റു ചെയ്യുന്നതടക്കം പല ജോലികളും ബാക്കിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...