റോഡിന്റെ തകർച്ച പരിഹരിച്ച് ഗതാഗത യോഗ്യമാക്കണം ; സമരത്തിനൊരുങ്ങി ബിജെപി

For full experience, Download our mobile application:
Get it on Google Play

റാന്നി : റോഡിന്റെ തകർച്ച പരിഹരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് ആവിശ്യപ്പെട്ട് ബി ജെ പി പഞ്ചായത്ത് കമ്മറ്റി സമരത്തിനൊരുങ്ങുന്നു. നാറാണംമൂഴി പഞ്ചായത്തിലെ പ്രധാന റോഡായ അത്തിക്കയം ഗുരുക്ഷേത്രം – കടുമീൻചിറ റോഡ് പത്തുവർഷത്തോളമായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. അത്തിക്കയം സർവീസ് സഹകരണ ബാങ്ക്, ഡോ. സി.സി ബാബു മെമ്മോറിയൽ ആശുപത്രി, അത്തിക്കയം ഗുരുക്ഷേത്രം, കടുമീൻചിറ ക്ഷേത്രം, കടുമീൻചിറ ഹയർ സെക്കണ്ടറി സ്കൂൾ എന്നീ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലേക്ക് എത്തുന്നതിനുള്ള പ്രധാന പാതയാണ് ഇത്തരത്തിൽ കാലങ്ങളായി തകർന്നു കിടക്കുന്നത്.

കാലാകാലങ്ങളായി പഞ്ചായത്തിൽ ഭരണം നടത്തുന്ന രാഷ്‌ട്രീയ പാർട്ടികളും ജനപ്രതിനിധികളും ഈ റോഡിനെ അവഗണിക്കുകയാണ്. കിഫ്ബിയിൽ നിന്നും റോഡിനു 3 കോടി രൂപ  വകയിരുത്തിയെന്ന എംഎൽ എ യുടെ പത്രക്കുറിപ്പ് വന്നിരുന്നെങ്കിലും ഇതുവരെയും യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ല.

കാൽനട യാത്രപോലും ദുഷ്കരമായ സാഹചര്യത്തിൽ എത്രയും വേഗം റോഡ് സഞ്ചാര യോഗ്യമാക്കണമെന്നും ഇല്ലാത്ത പക്ഷം വഴിതടയൽ ഉൾപ്പടെയുള്ള  സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബി ജെ പി നാറാണംമൂഴി പഞ്ചായത്ത് കമ്മറ്റി  അറിയിച്ചു. ബി ജെ പി നാറാണംമൂഴി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്  പി കെ കമലാസനൻ അധ്യക്ഷത വഹിച്ചു.  അമ്പിളി സുരേഷ്, പി ബി പ്രസാദ്, അജയകുമാർ വാഴക്കാല എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....