സ്‌കൂളിന് മുന്നിൽ നിരന്ന കല്ലുകൾ വിദ്യാർത്ഥികൾക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിന് മുന്നിൽ നിരന്ന കല്ലുകൾ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഭീഷണിയാകുന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് റോഡ് ഉയർത്തിയതിനെ തുടർന്നാണ് ഇവിടെ റോഡിന് സമാന്തരമായി സ്‌കൂളിലേക്ക് കയറുന്ന ഭാഗം ഉയർത്തിയത്. എന്നാൽ പാറ മെക്കിട്ട് ഉയർത്തിയതിന് സിഹം ഇത് ശരിയായ രീതിയിൽ ടാർ ചെയ്യാതെ വന്നതോടെ കല്ലുകൾ റോഡിലേക്ക് ഇളകി നിരക്കുന്നത് പതിവായി മാറിയിരിക്കുകയാണ്. സ്‌കൂളിലേക്ക് ഇറങ്ങുന്ന ഭാഗമായതിനാൽ വാഹനങ്ങൾ ചരലിൽ ടയർ തെന്നി മാറുന്നതും പതിവാണ്.

വൈകുന്നേരങ്ങളിൽ സ്‌കൂൾ കുട്ടികളുമായി സ്‌കൂളിൽ നിന്നും ഇരുചക്ര വാഹനങ്ങളിൽ എത്തുന്ന മാതാ പിതാക്കളും ഇവിടെ തെന്നി വീഴാറുണ്ട്. ഈ ഭാഗം ഈ അവസ്ഥയിൽ ആയിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ഈ ഭാഗത്ത് മാത്രമല്ല കോന്നി ചൈനാ മുക്ക്,ചേരിമുക്ക് ഭാഗത്തേക്ക് തിരിയുന്ന വഴി തുടങ്ങിയ സ്ഥലങ്ങളിൽ എല്ലാം ഈ തരത്തിൽ ചരലുകൾ റോഡിൽ നിരക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. റോഡിൽ നിരക്കുന്ന കല്ലുകൾ ടയറിൽ തട്ടി തെറിച്ച് യാത്രക്കാരുടെ ശരീരത്തിൽ കൊള്ളുന്നതിനും സാധ്യത ഏറെയാണ്. സ്‌കൂൾ ബസുകൾ പോലും ഈ ഭാഗത്ത് ടയറുകൾ കയറി ഇറങ്ങുവാൻ ബുദ്ധിമുട്ടുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

റഷ്യയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോൺ ആക്രമണം

0
കിയവ്: മോസ്കോയെ ഞെട്ടിച്ച് യുക്രൈന്‍റെ ഡ്രോണാക്രമണം. ഞായറാഴ്ച യുക്രൈൻ റഷ്യയിലുടനീളം നടത്തിയ...

ഡി-റിസർവ്ഡ് കോച്ച് : കേരളത്തിൽ 24 തീവണ്ടികൾ മാത്രം പട്ടിക പുനഃപരിശോധിച്ച് റെയിൽവേ

0
പയ്യന്നൂർ : തീവണ്ടികളിലെ ഡി-റിസർവ്ഡ് (സംവരണ കോച്ച്) കോച്ചുകളുടെ പട്ടിക റെയിൽവേ...

റെയിൽവേ സ്റ്റേഷനിലെ വെള്ളത്തിൽ ഇ കോളിയുണ്ട് ; റിപ്പോർട്ടിൽ കേരളവും

0
ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ അപകടകാരിയായ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം....