യാത്രക്കാര്‍ക്ക് ദുരിതം മാത്രം സമ്മാനിക്കാന്‍ റാന്നിയില്‍ ഒരു റോഡ്

For full experience, Download our mobile application:
Get it on Google Play

റാന്നി : യാത്രക്കാര്‍ക്ക് ദുരിതം മാത്രം സമ്മാനിക്കാന്‍ റാന്നിയില്‍ ഒരു റോഡ്. ഇട്ടിയപ്പാറയില്‍ നിന്നും ആരംഭിക്കുന്ന ഒഴുവന്‍പാറ-ജണ്ടായിക്കല്‍-വടശേരിക്കര റോഡിലാണ് വന്‍ കുഴികള്‍ രൂപപെട്ട് യാത്ര ദുഷ്ക്കരമായിരിക്കുന്നത്. ജണ്ടായിക്കല്‍ മുതല്‍ ബംഗ്ലാംകടവ് വഴി വടശ്ശേരിക്കര വരെയുള്ള ഈ മേഖലയിലെ മുഴുവന്‍ ടാര്‍ റോഡും കുണ്ടും കുഴിയുമായി തീര്‍ന്നിരിക്കുകയാണ്.

നേരത്തെ ഒഴുവന്‍പാറയില്‍ കുഴിയില്‍ ഇറങ്ങിയ ഓട്ടോ യാത്രക്കാരുമായി ഒരുവശത്തേയ്ക്ക് മറിഞ്ഞിരുന്നു. കാറുകളുടെ അടി വശം റോഡില്‍ ഇടിക്കുവാന്‍ മാത്രം വലിപ്പമുള്ളതാണ് കുഴികള്‍. ഇത് നാള്‍ക്കുനാള്‍ വലുതായി കൊണ്ടിരിക്കുകയാണ്. റോഡ് പുനരുദ്ധരിക്കാന്‍ ഫണ്ട് അനുവദിച്ചതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും അത് വാക്കുകളിൽ ഒതുങ്ങുകയാണ്.

നിരവധി പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളിലേയ്ക്കുള്ള ഇട്ടിയപ്പാറ നിന്നുമുള്ള ഏക മാര്‍ഗമാണ് ഈ റോഡ്. കൂടാതെ എരുമേലിയില്‍ നിന്നും റാന്നി വഴി ശബരിമലയിലേയ്‌ക്കെത്തുന്ന അയ്യപ്പന്‍മാര്‍ വടശ്ശേരിക്കരക്ക് എളുപ്പം എത്താനായിട്ടും ഈ പാത തിരഞ്ഞെടുക്കാറുണ്ട്. റോഡിന്‍റെ തകര്‍ച്ച മൂലം ഇതുവഴിയുള്ള ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കാനുള്ള ശ്രമത്തിലാണ് ബസുടമകൾ. റോഡിന്‍റെ പുനരുദ്ധാരണത്തിന് ജനപ്രതിനിധികളടക്കമുള്ളവരെ ബന്ധപ്പെട്ടിട്ടും നടക്കാത്ത സ്ഥിതിക്ക് ഇനി ആരെ സമീപിക്കണമെന്ന ചോദ്യമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...