കുട്ടനാട്ടില്‍ നിര്‍മ്മാണത്തിലിരിക്കുന്ന റോഡുകള്‍ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി

For full experience, Download our mobile application:
Get it on Google Play

എടത്വ : കുട്ടനാട്ടില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ആലപ്പുഴ – ചങ്ങനാശ്ശേരി റോഡും അമ്പലപ്പുഴ പൊടിയാടി റോഡും ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ഡോ.ജോണ്‍സണ്‍ വി ഇടിക്കുള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. ആലപ്പുഴ – ചങ്ങനാശ്ശേരി, അമ്പലപ്പുഴ – തിരുവല്ല പാതകളില്‍ വെള്ളംകയറിയതോടെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. പമ്പാനദി കരകവിഞ്ഞ് ആലപ്പുഴ – അമ്പലപ്പുഴ – തിരുവല്ല പാതയില്‍ നെടുമ്പ്രത്തും നീരേറ്റുപുറത്തും വെള്ളംകയറി. ഒരു കിലോമീറ്റര്‍ ദൂരമുള്ള വെള്ളക്കെട്ടിലൂടെ എത്തുന്ന വലിയവാഹനങ്ങളടക്കം പോലീസും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ഗതാഗതം നിയന്ത്രിച്ച്‌ ഒരുവശത്തുകൂടി മാത്രമാണ് കടത്തിവിട്ടത്.

എ.സി റോഡില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ 11 ഇടങ്ങളി‌ലാണ് വെള്ളംകയറിയത്. ഇതില്‍ പള്ളിക്കൂട്ടുമ്മ, മാമ്പുഴക്കരി, മുട്ടാര്‍ ജങ്ഷന്‍‌, കിടങ്ങറ, പാറക്കല്‍ കലുങ്ക്, മനക്കച്ചിറ തുടങ്ങിയ സ്ഥലങ്ങളിലാണ് ഗതാഗത തടസ്സമുണ്ടായിരുന്നത്. പലയിടത്തും ഒരുകിലോമീറ്റര്‍ ദൂരത്തിലാണ് വെള്ളം. വെള്ളത്തിലൂടെ സഞ്ചരിച്ച നിരവധി ഇരുചക്രവാഹനങ്ങള്‍ പലതും കേടായി. എ.സി കനാല്‍ വളച്ചുകെട്ടി താല്‍ക്കാലിക പാത ഒരുക്കിയ മാമ്പുഴക്കരിഭാഗത്തും വെള്ളത്തിന്റെ ഒഴുക്ക് ശക്തമായിരുന്നു. ഇതു മൂലം കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലയില്‍ യാത്രാക്ലേശം രൂക്ഷമായിരുന്നു.

ഈ സാഹചര്യത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഈ റോഡുകള്‍ പ്രളയത്തെ അതിജീവിക്കത്തക്ക നിലയില്‍ ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് ഡോ.ജോണ്‍സണ്‍ വി ഇടിക്കുള നിവേദനം നല്കിയത്‌. കെ.എസ്.ടി.പി സെക്രട്ടറി, പ്രോജക്‌ട്സ് ഡയറക്ടര്‍, ചീഫ് എഞ്ചിനിയര്‍, (പ്രോജക്‌ട്സ്) എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഡോ.ജോണ്‍സണ്‍ വി ഇടിക്കുള നിവേദനം നല്കിയത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...