റോഡുകൾ ഉന്നത നിലവാരത്തിലെത്തിയിട്ടും മഴ പെയ്താൽ വെള്ളപ്പൊക്കമെന്ന ദുരിതം മാറുന്നില്ല

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയിൽ റോഡുകൾ ഉന്നത നിലവാരത്തിലെത്തിയിട്ടും മഴ പെയ്താൽ വെള്ളപ്പൊക്കമെന്ന ദുരിതം മാറുന്നില്ല. ഇന്നു ഉച്ചകഴിഞ്ഞ് ഉണ്ടായ മഴയെ തുടർന്ന് ഇട്ടിയപ്പാറ മൂഴിക്കൽ ജംഗ്ഷൻ, പെരുമ്പുഴ ടൗൺ, മാമുക്ക് എന്നിവിടങ്ങളിലെ റോഡുകൾ വെള്ളത്തിലായി. ഐത്തലക്ക് തിരിയുന്ന ജംഗ്ഷനിലെ വെള്ളകെട്ടു മൂലം കടകൾക്ക് ഉള്ളിൽ വെള്ളം കയറുന്ന സ്ഥിതിയുമുണ്ടായി. റാന്നി പെരുമ്പുഴയിൽ ബസ് സ്റ്റാൻ്റ് മുതൽ പഞ്ചായത്ത് ഓഫീസ് പടിവരെ നദിയുടെ കണക്ക് വെള്ളം ഒഴുകിയെത്തി.

മഴ പെയ്താൽ റാന്നി ടൗൺ മിക്ക സ്ഥലങ്ങളും വെള്ളത്തിലാകുന്നത് പതിവാണ്. റാന്നിയിൽ ഏറ്റവും കൂടുതൽ വെള്ളക്കെട്ട് ഉണ്ടാക്കുന്നത് ഏറ്റവും പുതിതായി പണിയുന്ന സംസ്ഥാന പാതയിലാണ്. ഈ പാത കടന്നു പോകുന്ന എല്ലാ സ്ഥലങ്ങളും കഴിഞ്ഞ രണ്ട് വർഷത്തിൽ കൂടുതലായി മഴക്കാലത്ത് വെള്ളകെട്ടാണ്. സംസ്ഥാന പാതയുടെ നിർമ്മാണത്തിലെ അപാകതയാണ് ഇത്തരത്തിൽ വെള്ളകെട്ടുണ്ടാകാവാൻ കാരണം.

ഒരോ മഴ പെയ്യുമ്പോഴും പൊതുജനങ്ങൾക്കും വ്യാപാരികൾക്കുമുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവിശ്യപ്പെടുകയും നിരവധി സമരപരിപാടികൾ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നടത്തിയിട്ടും യാതൊരു പരിഹാരവും ഇല്ലാതെ ദുരിതം നീളുന്ന അവസ്ഥയാണ്. സംസ്ഥാന പാതയില്‍ പണിതിരിക്കുന്ന ഓടയും കലുങ്കുകളും വേണ്ടത്ര ശാസ്ത്രീയത ഇല്ലാത്തതു കാരണമാണ് ഇത്തരത്തിൽ വെള്ളകെട്ടുണ്ടാക്കാൻ കാരണമെന്നാണ് പറയുന്നത്. സംസ്ഥാന പാതയുടെ നിർമ്മാണം ആരംഭിച്ചപ്പോൾ മുതൽ തുടങ്ങിയ പരാതികൾ പണികൾ അവസാന ഘട്ടത്തിൽ എത്തിയപ്പോഴും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...