റോഡ് സുരക്ഷാ ഫണ്ടിനായി സര്‍ക്കാര്‍ പിരിച്ച 600 കോടി രൂപ ആവിയായി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: റോഡ് സുരക്ഷാ ഫണ്ടിനായി സര്‍ക്കാര്‍ പിരിച്ച 600 കോടി രൂപ കാണാനില്ല . 80 കോടി രൂപ ഈ ഇനത്തില്‍ ജനങ്ങളില്‍ നിന്നു പിരിക്കുമ്പോള്‍ നാലിലൊന്നു പോലും റോഡ് സുരക്ഷയ്ക്കു ചെലവാക്കുന്നില്ല. അതോറിറ്റി നടപ്പാക്കുന്ന റോഡ് സുരക്ഷാ പദ്ധതികളില്‍ പലതും ഫണ്ടില്ലാതെ അവതാളത്തിലാണ്. ചെക്കുകള്‍ പാസാകാതെ കെട്ടിക്കിടക്കുന്നു.  പിരിച്ച പണം റോഡ് സുരക്ഷാ അതോറിറ്റിക്കു കൈമാറിയിട്ടില്ല. ട്രഷറി അക്കൗണ്ടിലെത്തിയ പണമത്രയും വകമാറ്റി ചെലവഴിച്ചതായാണു സൂചന.

അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തിര റോഡ് അറ്റകുറ്റപ്പണി, സുരക്ഷാ ഉപകരണങ്ങള്‍, ട്രോമാ കെയര്‍ സംവിധാനം, ക്യാമറകള്‍, സൂചനാ ബോര്‍ഡുകള്‍ തുടങ്ങിയവയ്ക്കായി പോലീസിനു മുതല്‍ ആരോഗ്യ വകുപ്പിനുവരെ വിവിധ പദ്ധതികള്‍ക്കു പണം നല്‍കേണ്ടത് അതോറിറ്റിയാണ്. നിയമത്തില്‍ വ്യവസ്ഥയുണ്ടായിട്ടും 2008 മുതല്‍ 2018 വരെ സുരക്ഷാ ഫണ്ടിലേക്ക് അര്‍ഹമായ തുക കൈമാറിയിട്ടില്ല.

റോഡ് ഫണ്ട് അതോറിറ്റി രൂപം കൊണ്ട 2007 മുതല്‍ മോട്ടോര്‍ വാഹന വകുപ്പു ശേഖരിക്കുന്ന 1% സെസും വകുപ്പ് ഈടാക്കുന്ന കോംപൗണ്ടിങ് ഫീസിന്റെ പകുതിയും അതോറിറ്റിക്കു നല്‍കണം എന്നാണു വ്യവസ്ഥ. ഈ തുക സര്‍ക്കാര്‍ പിരിച്ചതായി രേഖയുണ്ടെങ്കിലും പണം എന്തിനു ചെലവഴിച്ചു എന്നതിന് ഉത്തരമില്ല. ഇതില്‍ 66.5 കോടി എസ്ബിടിയിലും 24.41 കോടി മറ്റൊരു ദേശസാല്‍കൃത ബാങ്കിലും നിക്ഷേപിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അവിടെ നിന്നു പണം എങ്ങോട്ടു പോയി എന്നു വ്യക്തമല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...