റാന്നി: അങ്ങാടി പഞ്ചായത്തിലെ ഏഴോലി കൊമ്പന്‍കുഴിപടി – വയറകുന്നില്‍ പടി റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജലജീവന്‍ പദ്ധതിയുടെ പൈപ്പുകള്‍ ഇടുന്നതിനായി വെട്ടിപൊട്ടിച്ച കോണ്‍ക്രീറ്റ് റോഡ് മണ്ണ് ഇട്ട് നികത്തിയതിനാല്‍ വാഹനങ്ങളുടെ ടയറുകള്‍ കുഴിയില്‍ താഴുന്ന കാരണത്താല്‍ യാത്ര നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നതായാണ് പരാതി. ആറ് അടി മാത്രം വീതിയുള്ള കോണ്‍ക്രീറ്റ് റോഡില്‍ രണ്ട് അടി വെട്ടിപൊട്ടിച്ചതിനാല്‍ ബൈക്കുകള്‍ക്കു പോലും വശം കൊടുക്കാന്‍ കഴിയുന്നില്ല. ജലജീവന്‍ പദ്ധതിയില്‍ പൊട്ടിക്കുന്ന കോണ്‍ക്രീറ്റുകള്‍ തല്‍സ്ഥിതിയിലാക്കണം എന്ന വ്യവസ്ഥ നിലനില്‍ക്കുമ്പോഴാണ് 2 മാസമായി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ റോഡ് കുളം തോണ്ടിയിരിക്കുന്നത്. നിരവധി സ്‌കൂള്‍ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡായതിനാല്‍ എത്രയും വേഗം സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-





























