അബാന്‍ ജംഗ്ഷനില്‍ റോഡ്‌ കുഴിയായി ; മെറ്റല്‍ കൊണ്ട് കുഴി നികത്തുവാനുള്ള ശ്രമവും പരാജയപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അബാന്‍ മേല്‍പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഭാഗമായി അബാന്‍ ജംഗ്ഷനില്‍ റോഡ്‌ തകര്‍ന്നതോടെ ഇരുചക്ര വാഹനയാത്രക്കാര്‍ വലയുന്നു. അബാന്‍ ജംഗ്ഷനില്‍ നിന്നും മുത്തൂറ്റ് ആശുപത്രി ഭാഗത്തേക്കുള്ള റോഡ്‌ പൂര്‍ണ്ണമായി അടച്ച ശേഷമാണ് സിവില്‍ സ്റ്റേഷന്‍ റോഡിലേക്ക് വാഹനങ്ങള്‍ വഴി തിരിച്ചു വിട്ടത്. എന്നാല്‍ ടാറിംഗ് പൂര്‍ണ്ണമായി ഇളകിപോയ റോഡില്‍ വാഹനങ്ങള്‍ കയറി ഇറങ്ങി റോഡിലെ സ്ലാബുകള്‍ മുഴുവന്‍ തെളിയുകയും വലിയ കുഴികള്‍ രൂപപ്പെടുകയും ചെയ്തു. ഇതുവഴി വാഹന  യാത്ര ദുഷ്കരമായതോടെ സ്ലാബ് തെളിഞ്ഞ ഭാഗത്ത് അധികൃതര്‍ മെറ്റല്‍ ഉപയോഗിച്ച് നികത്തി റോഡ്‌ ഗതാഗത യോഗ്യമാക്കുവാന്‍ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.

വാഹനം കയറി ഇറങ്ങി റോഡ്‌ വീണ്ടും കുഴിയായി മാറിയതോടെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ ഇവിടെ മറിഞ്ഞു വീഴുന്നതും പതിവായി. ഓടയുടെ സ്ലാബിന്റെ കമ്പികള്‍ തെളിഞ്ഞു നില്‍ക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. കമ്പികള്‍ വാഹനങ്ങളുടെ ടയറുകളില്‍ കുത്തികയറി അപകടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയും ഏറെയാണ്‌. കോഴഞ്ചേരി ഭാഗത്തേക്കും സ്റ്റേഡിയം ഭാഗത്തേക്കും അടക്കം വാഹനങ്ങള്‍ ഈ വഴിയാണ് കടന്നു പോകുന്നത്. എതിരെ വാഹനങ്ങള്‍ വരുമ്പോള്‍ ഒഴിഞ്ഞു മാറാന്‍ പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

പൊടിപടലങ്ങളുടെ ശല്യം മറ്റൊരു വഴിക്ക്. ഇടയ്ക്ക് ഒരു മഴ കൂടി പെയ്തതോടെ യാത്ര കൂടുതല്‍ ദുരിതപൂര്‍ണ്ണമായി. ഇത്രയും വാഹനങ്ങള്‍ കടന്നുപോകുന്ന റോഡ്‌ താത്കാലികമായി എങ്കിലും സഞ്ചാരയോഗ്യമാക്കുവാന്‍ കഴിയാതെ വന്നത് അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ച്ചയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...