കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ ആഭിമുഖ്യത്തില്‍ പ്രാര്‍ത്ഥനാ ദിനവും പ്രാര്‍ത്ഥനാ സംഗമവും നടക്കും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : യുദ്ധങ്ങളും ഭീകരതയും കൊണ്ട് ലോകജനത പ്രയാസപ്പെടുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 8 ഞായറാഴ്ച ലോകസമാധാനത്തിനായുള്ള പ്രാര്‍ത്ഥനയ്ക്ക് അംഗസഭകളിലെ ഇടവകകള്‍ പ്രാധാന്യം നല്കണമെന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് ആഹ്വാനം ചെയ്തു. യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന രാജ്യങ്ങളും ഭീകരസംഘടനകളും സമാധാനത്തിന്റെ  പാത തെരഞ്ഞെടുക്കുന്നതിനും അധികാരസ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് സമാധാനത്തിനുള്ള ആഗ്രഹം ഉണ്ടാകുന്നതിനും പ്രാർത്ഥിക്കണം. ഭീകരതയും യുദ്ധവും നാശവും ദുരിതവും മരണവും ഉളവാക്കുന്നു. യുദ്ധത്തിന് ഇരയാകുന്നവര്‍ ദുരിതപൂരിതമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അവര്‍ക്ക് പ്രാര്‍ത്ഥനാപൂര്‍ണ്ണമായ പിന്തുണ നല്‍കണം.

കെ.സി.സി. സോണുകളും അസംബ്ലികളും ജില്ലാതല സമിതികളും സമാധാന പ്രാര്‍ത്ഥനാ സംഗമങ്ങള്‍ സംഘടിപ്പിക്കണം. കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ 11ന് വൈകിട്ട് 4.30ന് കൊട്ടാരക്കര കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന്റെ മുന്‍പില്‍  നടത്തുന്ന സമാധാന പ്രാര്‍ത്ഥനയ്ക്ക് ഡോ.യൂഹാനോന്‍ മാര്‍ തേവോദോറസ് മെത്രാപോലീത്താ, ഡോ.തോമസ് മാര്‍ തീത്തോസ് എപ്പിസ്‌ക്കോപ്പ,  ബിഷപ്പ് ജോസ് ജോര്‍ജ്, ബിഷപ്പ് ഡോ.ജോര്‍ജ് ഈപ്പന്‍, അഭി.ലെഫ്റ്റ്. കേണല്‍ ബെന്നിമോന്‍ എന്നിവര്‍ നേതൃത്വം നല്കും. സംസ്ഥാന, ജില്ലാ, അസംബ്ലി, സോണ്‍തല ഭാരവാഹികളും അംഗങ്ങളും ഇതില്‍ പങ്കെടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...