തണ്ണിത്തോട് ശുദ്ധജല പദ്ധതിയുടെ തടയണ തകര്‍ന്നു ; അറ്റകുറ്റപ്പണികള്‍ക്ക് നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര മേഖലയായ തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ ഒരേയൊരു ശുദ്ധജലപദ്ധതിയായ തണ്ണിത്തോട് ശുദ്ധ ജല പദ്ധതിയുടെ തടയണ തകർച്ച നേരിടുമ്പോഴും അറ്റകുറ്റപ്പണികളില്ല. തേക്കുതോട് മുഴിയിലെ ഇൻടേക്ക് പമ്പ് ഹൗസിലെ കിണറ്റിലേക്ക് വെള്ളം കിട്ടുന്നതിനായി കല്ലാറിന് കുറുകെ നിര്‍മ്മിച്ച തടയണയാണ് തകർച്ച നേരിടുന്നത്. തടയണയുടെ അടിവശത്തെ കോൺക്രീറ്റ് പല ഭാഗത്തും അടർന്ന് പോയിട്ടുണ്ട്. മഴയെത്തുടർന്ന് കല്ലാറ്റിലെ ശക്തമായ വെള്ളമൊഴുക്കിൽ തടയണയ്ക്ക് ബലക്ഷയമുണ്ടായി തകരാൻ സാധ്യതയുണ്ട്.

തടയണ തകരാനിടവന്നാൽ ജലനിരപ്പ് കുറഞ്ഞ് ആവശ്യത്തിന് വെള്ളം പമ്പ് ഹൗസിന്റെ കിണറ്റിലേക്ക് എത്താതെ പമ്പിങ്ങിന് തടസ്സമാകും. തണ്ണിത്തോട് പഞ്ചായത്തിലെ തേക്കുതോട്, കരിമാന്‍തോട്, തൂമ്പാക്കുളം, പറക്കുളം, വി.കെ പാറ, മേക്കണം തുടങ്ങി വിവിധ പ്രദേശങ്ങളിലേക്ക് ഇവിടെ നിന്നുമാണ് വെള്ളം പമ്പ് ചെയ്യുന്നത്. ശുദ്ധജല പദ്ധതി സ്ഥാപിച്ച ശേഷം തടയണയുടെ അറ്റകുറ്റപ്പണികള്‍ പിന്നീട് നടത്തിയിട്ടില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്. അറ്റകുറ്റപ്പണി നടത്തി തടയണ ബലപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു ; ഖർഗെയും സോണിയ ഗാന്ധിയും ഇടപെട്ടിട്ടും പാടി

0
ന്യൂഡൽഹി : 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദില്ലി എഐസിസി ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ....

കോഴിക്കോട് കോര്‍പ്പറേഷനില്‍ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ദേശീയ ഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച് അംഗങ്ങൾ

0
കോഴിക്കോട്: എഴുപതാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് കോര്‍പ്പറേഷനില്‍ വ്യത്യസ്തമായ സംഭവങ്ങള്‍ അരങ്ങേറി....

കോൺഗ്രസ് പ്രസിഡൻ്റിനെതിരായ അധിക്ഷേപം ഹീനമായ നടപടി : പ്രൊഫ.പി.ജെ കുര്യൻ

0
പത്തനംതിട്ട : ഉത്തരാഖണ്ഡിലെ ഹരിദ്ധ്വാനിയിൽ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജ്ജുന്‍ ഖാർഗെ പ്രസംഗിച്ച...

വന്ദേമാതരം ആലപിച്ച് തിരുവനന്തപുരം കോർപ്പറേഷന്‍ ; കോഴിക്കോട് കോർപ്പറേഷനിൽ ചേരിതിരിവ്

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ വന്ദേ മാതരം ആലപിച്ചു. രാജ്യത്തെ...