അയത്തൊള്ള അലി ഖമനെയിയുടെ ഭൂഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ സൈന്യം

For full experience, Download our mobile application:
Get it on Google Play

ടെഹ്റാൻ: ഇറാനിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ ഭൂഗർഭ ബങ്കർ തകർത്ത് ഇസ്രയേൽ സൈന്യം. ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ പിന്നീട് ഇസ്രയേൽ പ്രതിരോധ സേന പുറത്തുവിട്ടു. ഇസ്രയേൽ വ്യോമസേനയുടെ 50 ഓളം പോർവിമാനങ്ങൾ ചേർന്ന് നടത്തിയ ഈ ആക്രമണത്തിൽ, ഇറാൻ്റെ തലസ്ഥാനമായ ടെഹ്റാനിൽ ഭരണസിരാ കേന്ദ്രത്തിന് തൊട്ടടുത്തുള്ള ബങ്കറാണ് തകർത്തത്. പിന്നീട് ഔദ്യോഗിക എക്‌സ് ഹാൻഡിൽ വഴി ആക്രമണത്തിൻ്റെ ദൃശ്യങ്ങൾ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് പുറത്തുവിട്ടു. ആക്രമണത്തിന് തയ്യാറെടുക്കുന്ന പോർവിമാനങ്ങളും ലക്ഷ്യസ്ഥാനത്ത് ആക്രമണം നടത്തുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടയിലാണ് ഇതും പുറത്തുവരുന്നത്. ഫെബ്രുവരി 28 നാണ് ഇസ്രയേലും അമേരിക്കയും സംയോജിക ആക്രമണത്തിലൂടെ അയത്തൊള്ള അലി ഖമനെയിയെ കൊലപ്പെടുത്തിയത്. 1989 ൽ ഇസ്ലാമിക വിപ്ലവത്തിലൂടെ ഇറാനിൽ അധികാരത്തിലെത്തിയ റുഹൊള്ളാ ഖമനെയിയുടെ പിൻഗാമിയായ അയത്തൊള്ള അലി ഖമനെയി തൻ്റെ 86ാം വയസിലാണ് കൊല്ലപ്പെട്ടത്. ടെഹ്റാനിലെ ബങ്കർ തകർത്തുള്ള ഇസ്രയേൽ ആക്രമണം പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്നുമാണ് വിദഗ്‌ധർ വിലയിരുത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...