കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് സ്കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് സ്കൂളുകളുടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു. ഒരു കോടി രൂപ വീതം അനുവദിച്ച് നിർമ്മിക്കുന്ന തേക്ക്തോട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ, വയലവടക്ക് എൽ.പി സ്കൂൾ എന്നിവക്കാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത്. ദീർഘനാളായി ശോചനീയമായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വയലാ വടക്ക് എൽ പി സ്കൂളിൽ ഒന്നു മുതൽ നാലു വരെ ക്ലാസുകള്‍ക്കാണ് റൂമുകൾ നിർമ്മിക്കുന്നത്. സ്റ്റെയർ റൂമും ശുചിമുറികളും കെട്ടിടത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. തേക്ക്തോട് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിന് 6 മീറ്റർ വീതിയും 9 മീറ്റർ നീളവുമുള്ള നാല് ക്ലാസ് റൂമുകളും രണ്ട് സ്റ്റെയർ റൂമുകളും ആണ് നിർമ്മിക്കുന്നത്. എട്ടുമാസമാണ് പ്രവർത്തിയുടെ കാലാവധി.

പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് പ്രവർത്തിയുടെ നിർവഹണ ചുമതല.
ചടങ്ങിൽ വള്ളിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ബീന സോമൻ, ജില്ലാ പഞ്ചായത്തംഗം എ.എൻ സലിം, റോസമ്മ ബാബുജി, സോജി പി ജോൺ, പ്രസന്ന രാജൻ, ജയ്സി കോശി, ലീന, കൈപ്പട്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യു, കോന്നി വിദ്യാഭ്യാസ ഉപ ഡയറക്ടർ ബിജു കുമാർ, പി ടി എ ഭാരവാഹികൾ, പൊതുമരാമത്ത് – വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, മുൻ വാർഡ് മെമ്പർമാരായ വി വി സത്യൻ, സുലേഖ, പി പ്രഹ്ളാദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...