Wednesday, June 26, 2024 10:08 am

മലയോര മേഖലയിലെ റോഡുകള്‍ കയ്യേറി കൃഷി വ്യാപകമാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : മലയോര മേഖലയിലെ പഞ്ചായത്ത് റോഡുകള്‍ കൈയ്യേറി സ്വകാര്യ വ്യക്തികള്‍ കൃഷി ചെയ്യുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നു. റോഡിനിരുവശവും റോഡിന് വീതി കൂട്ടേണ്ട സ്ഥലങ്ങളിലാണ് കപ്പയും ഇഞ്ചിയും പയറും വെണ്ടയുമടക്കം കൃഷി ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ കൃഷി ചെയ്യുന്നതോടെ പല റോഡുകളുടെ വശങ്ങളും സ്വകാര്യ വ്യക്തികളുടെ കയ്യിലാവുകയും ചെയ്തിട്ടുണ്ട്. പയറും പാവലുമടക്കം പലരും റോഡരുകില്‍ പന്തലിട്ട് പടര്‍ത്തി വിട്ടിരിക്കുന്നതും കാണാം.

റോഡ് കയ്യേറിയുള്ള കൃഷി ഗതാഗതത്തിനും തടസം സൃഷ്ടിക്കുന്നുണ്ട്. മലയോര മേഖലകളിലാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ വര്‍ധിക്കുന്നത്. ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുന്നില്ല. വീടുകളിലേക്ക് വാഹനങ്ങള്‍ കയറാന്‍ നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ് റോഡുകള്‍ പ്രധാന റോഡിലേക്ക് വീതി കൂട്ടി നിര്‍മ്മിക്കുന്നതും വ്യാപകമാണ്.

തണ്ണിത്തോട്, തേക്കുതോട്, കോന്നി തുടങ്ങി വിവിധ റോഡുകളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നുണ്ട്. മഴക്കാലത്ത് വീടുകളില്‍ നിന്നും റോഡിലേക്ക് മലിനജലം ഒഴുക്കി വിടുന്നതും വ്യാപകമാണ്. മഴക്കാലത്ത് ഇത് മൂലം റോഡ് പായല് പിടിച്ച് വാഹനങ്ങള്‍ തെന്നി വീണ് അപകടം സംഭവിക്കുന്നതിനും ഇടയാകുന്നുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് നഷ്ടം 5 ലക്ഷം

0
പത്തനംതിട്ട : കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ...

പെരിയാറിലേക്ക് അർധരാത്രി മാലിന്യം ഒഴുക്കിവിട്ടു ; കമ്പനി അടച്ചുപൂട്ടാൻ തീരുമാനം

0
കൊച്ചി : പെരിയാറിൽ നിയമലംഘനം തുടർന്ന് വ്യവസായ ശാലകൾ. ബുധനാഴ്ച പുലർച്ചെ...

ശക്തമായ മഴയും കാറ്റും ; പ്രമാടത്ത് കാർഷിക മേഖലയിൽ കനത്തനഷ്ടം

0
പ്രമാടം : ശക്തമായ മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ പ്രമാടത്ത് കാർഷിക മേഖലയിൽ...

തലപ്പുഴയിൽ മണ്ണിനടിയിൽ നിന്ന് കുഴിബോംബ് കണ്ടെത്തി ; പരിഭ്രാന്തിയിൽ ജനങ്ങൾ…

0
മാനന്തവാടി: മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തിയത് ഏറെ ആശങ്കയോടെയാണ് ജനം...