മധുരമേറിയ പാഷന്‍ ഫ്രൂട്ട് തണ്ണിത്തോട് എസ്റ്റേറ്റിലും വിളയും

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്ലാന്റേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ റബ്ബര്‍ കൃഷി മാത്രം കടന്ന് വരുന്ന മലയാളി മനസില്‍ പാഷന്‍ ഫ്രൂട്ട് കൃഷിയിലൂടെ മധുരം നിറയ്ക്കുകയാണ് തണ്ണിത്തോട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റ്. ആറ് മാസങ്ങള്‍ക്ക് മുന്‍പ് പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടെ ആരംഭിച്ച കൃഷി വിപുലപ്പെടുത്തുകയാണ് അധികൃതര്‍. തേക്കുതോട് റോഡിന് സമാന്തരമായി ഒഴുകുന്ന കല്ലാറിന്റെ കരയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു ഹെക്ടര്‍ ഭൂമിയിലാണ് ഫാഷന്‍ ഫ്രൂട്ട് വിളയിക്കുന്നത്.

കൃഷിയുടെ ആദ്യ ഘട്ടത്തില്‍ കൊടുമണ്‍ എസ്റ്റേറ്റില്‍ നിന്ന് എത്തിച്ച വിത്ത് പാകി രണ്ടായിരത്തോളം പാഷന്‍ ഫ്രൂട്ട് തൈകള്‍ തയ്യാറാക്കിയിരുന്നു. നൂറ്റി ഇരുപത് തൈകളാണ് ആദ്യഘട്ടമായി നട്ടുപിടിപ്പിച്ചത്. ഇരുമ്പ് തൂണുകള്‍ നാട്ടി അതിന് മുകളില്‍ ഒരുക്കിയ പന്തലില്‍ പടര്‍ന്ന് കയറിയ പാഷന്‍ ഫ്രൂട്ട് വള്ളികളില്‍ ഇപ്പോള്‍ പഴങ്ങള്‍ കായ്ച്ച് തുടങ്ങിയിരിക്കുന്നു. നാനൂറ് തൈകള്‍ കൂടി നടാനുള്ള ക്രമീകരണങ്ങളും ആരംഭിച്ചു.

പ്ലാന്റേഷന്റെ കൊടുമണ്‍, ചന്ദനപ്പള്ളി എസ്റ്റേറ്റുകളില്‍ വന്‍ തോതില്‍ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്ത് വിജയം കണ്ടിരുന്നു. ഇതാണ് തണ്ണിത്തോട്ടിലും കൃഷി ആരംഭിക്കാന്‍ അധികൃതര്‍ക്ക് പ്രചോദനമായത്. എസ്റ്റേറ്റ് പരിസരത്തെ തരിശുനിലങ്ങള്‍ പ്രയോജനപ്പെടുത്തി ചീമേനിയില്‍ നിന്ന് എത്തിയ കറുവപ്പട്ടയും മംഗള, മോഹിത് നഗര്‍ കമുകിന്‍ തൈകളും കുറ്റ്യാടി, ഗംഗാ ബോണ്ടം തെങ്ങിന്‍ തെകളും വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി പ്ലാവും ഇവിടെ വിളയുന്നുണ്ട്. പ്ലാന്റേഷനിലെ കറുവ പട്ടയും വിളവെടുക്കാന്‍ പാകമായി. ഇത് ഉടന്‍ തന്നെ വിളവെടുക്കാനാണ് അധികൃതരുടെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...