Thursday, April 25, 2024 10:53 pm

നാ​ട്ടി​ക​യി​ല്‍ അ​ട​ച്ചി​ട്ട വീ​ട്ടി​ലെ ക​വ​ര്‍​ച്ച : പ്ര​തി പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

തൃ​പ്ര​യാ​ര്‍ : നാ​ട്ടി​ക പ​ന്ത്ര​ണ്ടാം ക​ല്ലി​ല്‍ അ​ട​ച്ചി​ട്ടി​രു​ന്ന ഇ​രു​നി​ല വീ​ട് കു​ത്തി​ത്തു​റ​ന്ന് ഒ​മ്പ​ത് പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ഇ​രു​പ​തി​നാ​യി​രം രൂ​പ​യും ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​തി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. ചേ​റ്റു​വ ചു​ള്ളി​പ്പ​ടി മ​മ്മ സ്രാ​യി​ല്ല​ത്ത് അ​സ്​​ല​മി​നെ (46) ​യാ​ണ് ഡി.​വൈ.​എ​സ്.​പി എ​ന്‍.​എ​സ് സ​ലീ​​മിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ ബം​ഗാ​ളി അ​സ്​​ലം എ​ന്നാ​ണ് അറിയപ്പെടുന്നത്​. മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ഇ​യാ​ള്‍ ആ​ര്‍​ഭാ​ട ജീ​വി​തം ന​യി​ക്കു​ക​യും ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്യും. അ​ട​ച്ചി​ട്ട വീ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തു​ക​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

മോ​ഷ​ണം ന​ട​ത്തി​യ വീ​ട്ടി​ല്‍ കൊ​ണ്ടു​വ​ന്ന് തെ​ളി​വെ​ടു​പ്പ്​ ന​ട​ത്തി. ദേ​ശീ​യ​പാ​ത 66 നാ​ട്ടി​ക എം.​എ പ്രോ​ജ​ക്റ്റി​ന്​ എ​തി​ര്‍​വ​ശം എ​ര​ണേ​ഴ​ത്ത് വെ​ങ്ങാ​ലി മു​ര​ളി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്താം തീ​യ​തി രാ​വി​ലെ വീ​ട്ടു​ജോ​ലി​ക്കാ​യെ​ത്തി​യ സ്ത്രീ​യാ​ണ് മോ​ഷ​ണം ആ​ദ്യം അ​റി​യു​ന്ന​ത്. മു​ര​ളി​യും കു​ടും​ബ​വും വി​ദേ​ശ​ത്താ​ണ് താ​മ​സം. വീ​ടി​ന്‍റെ സു​ര​ക്ഷ​ക്കാ​യി സി.​സി.​ടി.​വി കാ​മ​റ​ക​ള്‍ മൊ​ബൈ​ല്‍​ഫോ​ണു​മാ​യി ബ​ന്ധി​പ്പി​ച്ചി​രു​ന്നു. സി.​സി.​ടി.​വി​യി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ കാ​ണാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​ട​മ അ​ടു​ത്ത ബ​ന്ധു​വി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബ​ന്ധു വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്. സി.​സി.​ടി.​വി​യു​ടെ മോ​ണി​റ്റ​റും കാ​ണാ​താ​യി​രു​ന്നു. ടി.​വി ന​ശി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​താ​യും ക​ണ്ടെ​ത്തി.

താ​ഴ​ത്തെ മു​റി​യി​ല്‍ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണ​വും പ​ണ​വു​മാ​ണ് ന​ഷ്​​ട​പ്പെ​ട്ട​ത്. ഇ​രു​നി​ല​വീ​ടി​ന്‍റെ മു​ക​ള്‍​വ​ശ​ത്തെ പ്ലാ​സ്​​റ്റി​ക്​ നി​ര്‍​മി​ത വാ​തി​ല്‍ കു​ത്തി​തു​റ​ന്നാ​ണ് മോ​ഷ്​​ടാ​വ് അ​ക​ത്തു​ക​ട​ന്നി​ട്ടു​ള്ള​ത്. ഒ​രു​മാ​സം മു​മ്പാ​ണ് മു​ര​ളി​യും കു​ടും​ബ​വും നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യ​ത്. ഡി.​വൈ.​എ​സ്.​പി സ​ലീ​ഷ് എ​സ്.ശ​ങ്ക​റി​നൊ​പ്പം വ​ല​പ്പാ​ട് എ​സ്.​എ​ച്ച്‌.​ഒ സു​ശാ​ന്ത്, എ​സ്.​ഐ ബി​ജു പൗ​ലോ​സ് എ​ന്നി​വ​രും സി.​ആ​ര്‍ പ്ര​ദീ​പ്, രാ​ജി, അ​ജ​യ​ഘോ​ഷ്, അ​രു​ണ്‍ നാ​ഥ്, ബാ​ല​കൃ​ഷ്ണ​ന്‍, ലെ​നി​ന്‍, അ​ഭി​ലാ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭക്ഷ്യക്കിറ്റിന് പിന്നാലെ വസ്ത്രങ്ങളും ; കാവിമുണ്ടും നൈറ്റികളും ഉള്‍പ്പടെ കെട്ടുകണക്കിന് വസ്ത്രങ്ങള്‍

0
കോഴിക്കോട്: ഭക്ഷ്യക്കിറ്റിന് പിന്നാലെ കെട്ടുകണക്കിന് വസ്ത്രങ്ങളും പിടിച്ചെടുത്തു. വയനാട് മണ്ഡലത്തിലെ തിരുവമ്പാടിയില്‍...

കെജ്‌രിവാളിനെ നിരീക്ഷിക്കാൻ ജയിലിൽ ക്യാമറ ; പ്രധാനമന്ത്രിക്ക് കത്തയച്ച് എഎപി

0
ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിനെ ജയിലിൽ 24 മണിക്കൂറും നിരീക്ഷിക്കാൻ ക്യാമറയുണ്ടെന്ന ആരോപണത്തിൽ...

പോളിംഗ് സ്റ്റേഷനിലും സമീപത്തും ആയുധങ്ങള്‍ പാടില്ല

0
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് സ്റ്റേഷന്റെ പരിസര പ്രദേശങ്ങളില്‍ ആയുധങ്ങളുടെ സാന്നിധ്യം തെരഞ്ഞെടുപ്പ്...

ഔദ്യോഗിക രേഖ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ നടപടി സ്വീകരിക്കും ; ജില്ലാ കളക്ടർ

0
പത്തനംതിട്ട : കോന്നിയില്‍ ഔദ്യോഗിക രേഖ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച എല്ലാവര്‍ക്കുമെതിരെ...