യാത്രക്കാരന്‍റെ പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച രണ്ടു പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : ബൈക്ക് യാത്രികന്‍റെ പണവും മൊബൈല്‍ ഫോണും പിടിച്ചു പറിച്ച രണ്ടു പേര്‍ അറസ്റ്റില്‍. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളേജ് ജംഗ്ഷനിലെ ബസ്റ്റോപ്പില്‍ ഇരുന്ന നെയ്യാറ്റിന്‍കര സ്വദേശിയുടെ പണവും മൊബൈല്‍ ഫോണും ആണ് പ്രതികള്‍ മോഷ്ടിച്ചത്. കൃഷ്ണപുരം നക്കനാല്‍ താഴ്ച വടക്കതില്‍ ഷിബു (ചക്ക ഷിബു -27), ചൂനാട് നാമ്പു കുളങ്ങര കാട്ടിലേക്ക് പുത്തന്‍വീട്ടില്‍ നസീം (20) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.

നിര്‍മ്മാണ തൊഴിലാളിയായ സുനില്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍നിന്ന് ബൈക്കില്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലേക്ക് പോകുന്നതിനിടയില്‍ വിശ്രമിക്കാനാണ് നങ്ങ്യാര്‍കുളങ്ങരയിലെ ബസ്റ്റോപ്പില്‍ അല്‍പസമയം നിര്‍ത്തിയത്. ഈ സമയം ബൈക്കിലെത്തിയ പ്രതികള്‍ സുനിലിനെ ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന 4680 രൂപയും 13000 രൂപയോളം വിലവരുന്ന മൊബൈല്‍ ഫോണും തട്ടിയെടുത്തത്. പിന്നീട് പ്രതികള്‍ ദേശീയപാതയില്‍ ഹരിപ്പാട് ഭാഗത്തേക്ക് പോവുകയും ചെയ്തു.

തുടര്‍ന്ന് സുനില്‍ സ്റ്റേഷനിലെത്തി പരാതി നല്‍കി. പ്രതികള്‍ എത്തിയ ബൈക്കിന്‍റെ നമ്പര്‍ സുനില്‍ ശ്രദ്ധിച്ചിരുന്നു. വാഹന ഉടമ വള്ളികുന്നം സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തി. തല്‍കാല ആവശ്യത്തിന്​ ബൈക്ക് നസീം എടുത്തു കൊണ്ട് പോയതായിരുന്നത്രെ. തുടര്‍ന്ന് പോലീസ് നസീമിനെയും കൂടെയുണ്ടായിരുന്ന ഷിബുവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷ്ടിച്ച പണവും മൊബൈല്‍ ഫോണും പ്രതികളില്‍ നിന്ന്​ കണ്ടെടുത്തിട്ടുണ്ട്. ഹരിപ്പാട് സി.ഐ ബിജു നായര്‍, എസ്.ഐ. രാജ് കുമാര്‍, എ.എസ്.ഐ. സുജിത്ത്, സി.പി.ഒ. മാരായ നിഷാദ്, നിസാമുദ്ദീന്‍, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദം; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

0
ന്യൂഡല്‍ഹി: വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ചയെന്ന് ആരോപണം. യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പര്‍...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്

0
കൊച്ചി: ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്....

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്; എസ്ബിഐ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചമ്പത് റായ്

0
ലഖ്‌നൗ: എസ്ബിഐക്കെതിരെ അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത് റായ്...