സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച ; മോഷണംപോയത് മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍ : പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. ഗുരുവായൂര്‍ തമ്പുരാന്‍പടിയിലെ കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടിലായിരുന്നു കവര്‍ച്ച നടന്നത്.
ഇവിടെ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷത്തോളം രൂപയുമാണ് മോഷണംപോയത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു കവര്‍ച്ച നടന്നതെന്നാണ് കരുതുന്നത്. ഗള്‍ഫിലെ സ്വര്‍ണവ്യാപാരിയായിരുന്ന ബാലന്‍ അവിടത്തെ ബിസിനസ് അവസാനിപ്പിച്ചാണ് നാട്ടില്‍ എത്തിയത്.

ബാറുകളാക്കിയായിരുന്നു സ്വര്‍ണം അലമാരയില്‍ സൂക്ഷിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം കുടുംബം അടുത്തുള്ള തീയേറ്ററില്‍ സിനിമ കാണാന്‍ പോയിരുന്നു. ഇവര്‍ തിരികെ എത്തിയപ്പോഴാണ് വീടിന്റെ പിന്‍വാതില്‍ പൊളിച്ചനിലയില്‍ കണ്ടത്. സംശയം തോന്നി അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം മോഷണം പാേയതായി കണ്ടത്. അലമാരയില്‍ ഉണ്ടായിരുന്ന സ്വര്‍ണം മുഴുവന്‍ നഷ്ടമായിട്ടുണ്ട്.

മോഷണം നടത്തിയത് ഒരാള്‍ മാത്രമാണ്. ഇയാളുടെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ മുഖം വ്യക്തമല്ല. മോഷ്ടാവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കിട്ടാന്‍ സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. വീടുമായി അടുത്ത ബന്ധമുള്ളവരാണോ മോഷണത്തിന് പിന്നിലെന്ന് സംശയമുണ്ട്. ആ നിലയ്ക്കും അന്വേഷണം പുരോഗമിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...