പ്രായമായ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ മോഷണം ; പണവും പതിനേഴര പവന്‍ സ്വര്‍ണവും നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

പ​ള്ളു​രു​ത്തി : പ്രായമായ ദ​മ്പതി​ക​ള്‍ താ​മ​സി​ക്കു​ന്ന വീടിന്റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അകത്തുകയറി സ്വ​ര്‍​ണ​വും പ​ണ​വും മോ​ഷ്ടി​ച്ചു. കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ല്‍​നി​ന്ന്​ പ്രി​ന്‍​സി​പ്പ​ലാ​യി വി​ര​മി​ച്ച രാ​മ​ച​ന്ദ്ര​ന്‍, ഭാ​ര്യ റി​ട്ട. ബാ​ങ്ക് മാ​നേ​ജ​ര്‍ ജ​യ​ശ്രീ എ​ന്നി​വ​രു​ടെ ഇ​ട​ക്കൊ​ച്ചി പ​ഷ്ണി​ത്തോ​ട് ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം ‘പൗ​ര്‍​ണ​മി’ എ​ന്ന വീ​ട്ടി​ല്‍​നി​ന്നാ​ണ് കവര്‍ച്ച നടന്നത്. വീട്ടില്‍ നിന്നും പ​തി​നേ​ഴ​ര പ​വ​ന്‍ സ്വ​ര്‍​ണ​വും 12,000 രൂ​പ​യും മോ​ഷ​ണം പോയി. ഇ​രു​വ​രും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പു​ല​ര്‍​ച്ച ഉ​ണ​ര്‍​ന്ന​പ്പോ​ഴാ​ണ് മോഷണം നടന്ന ​വി​വ​രം ഇ​രു​വ​രും അ​റി​യു​ന്ന​ത്.

വീ​ടി‍ന്റെ പി​റ​കു​വ​ശ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്താ​ണ് മോ​ഷ്ടാ​വ് ഉള്ളില്‍ ​ക​ട​ന്ന​ത്. ദ​മ്പതി​ക​ള്‍ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ര​ണ്ട് മാ​ല​യും മൂ​ന്ന് മോ​തി​ര​വും ക​മ്മ​ലു​മ​ട​ക്ക​മു​ള്ള സ്വ​ര്‍​ണ​വും തൊ​ട്ട​ടു​ത്ത മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​വു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ചെ​റി​യ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ണ് സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സ്വ​ര്‍​ണം എ​ടു​ത്ത​ശേ​ഷം പ്ലാസ്റ്റിക് ക​വ​ര്‍ വീ​ടി​ന് മു​ന്‍​വ​ശ​ത്ത്​ ഉ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പ​ള്ളു​രു​ത്തി പോലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്​​ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വെറും ശമ്പളം വാങ്ങാൻ വന്നിരിക്കുന്ന മടിയന്മാർ’ ; ഉദ്യോഗസ്ഥർക്ക് കങ്കണ റണാവത്തിന്റെ രൂക്ഷ വിമർശനം

0
മാണ്ഡി: കേന്ദ്രപദ്ധതികളുടെ നടത്തിപ്പിലെ വീഴ്ചകളിലും പൊതുപണം ദുരുപയോഗം ചെയ്യുന്നതിലുമെതിരെ ബി.ജെ.പി....

വൈദ്യശാസ്ത്ര ലോകത്തെ അത്ഭുതപ്പെടുത്തി പുതിയ ചരിത്രം ; ജനിതകമാറ്റം വരുത്തിയ വൃക്കയുമായി ഒമ്പത് മാസം...

0
വാഷിങ്ടണ്‍: ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക ശരീരത്തില്‍ ഘടിപ്പിച്ച ശേഷം ഡയാലിസിസ്...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ ‘ഗുരുസ്മരണ- ഒരു ചായക്കൂട്ട്” സംഘടിപ്പിച്ചു

0
ഓമല്ലൂർ: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ആര്യഭാരതി ഹൈസ്കൂളിൽ മുൻ അധ്യാപകരെ ആദരിക്കുന്നതിനും...

പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല; ഇറാൻ്റെ എണ്ണ ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തി അമേരിക്ക

0
തെഹ്റാൻ: ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം. ഹോര്‍മൂസ് കടലിടുക്കിലെ ഇറാനിയന്‍ എണ്ണക്കപ്പലിന്...