പർദ്ദ ധരിച്ചെത്തി ജ്വല്ലറികളിൽ മോഷണം ; കൊടുവള്ളിയിൽ കവർച്ച പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊടുവള്ളിയിൽ സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ സ്ത്രീ ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണമാല അപഹരിച്ച് കടന്നു കളഞ്ഞതായി പരാതി. ബുധനാഴ്ച വൈകീട്ട് അഞ്ചേകാലോടെ കൊടുവള്ളി ആലികുഞ്ഞി ജ്വല്ലറിയിലാണ് സംഭവം. പർദ്ദ ധരിച്ചെത്തിയ സ്ത്രീ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാലയാണ് ആവശ്യപ്പെട്ടത്.

മാല തെരഞ്ഞെടുക്കുന്നതിനിടെ സെയിൽസ്മാന്റെ ശ്രദ്ധ തിരിച്ച് ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ ചെയിൻ കയ്യിലാക്കി തന്ത്രപൂർവ്വം രക്ഷപ്പെടുകയായിരുന്നുവെന്ന് കടയുടമ അസ്മൽ പറയുന്നു. രണ്ടര പവൻ സ്വർണ്ണ ചെയിൻ തെരഞ്ഞെടുക്കുകയും കയ്യിൽ മുഴുവൻ പണവുമില്ലെന്നും പിന്നീട് വരാമെന്നുമറിയിച്ച് രക്ഷപ്പെടുകയുമായിരുന്നു എന്നുമാണ് ഉടമ കൊടുവള്ളി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

പിന്നീട് കടയിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം കടയുടമയുടെ ശ്രദ്ധയിൽപ്പെടുന്നത്. മലപ്പുറം ജില്ലയിലെ ഭാഷാശൈലിയിലാണ് തട്ടിപ്പ് നടത്തിയ സ്ത്രീയുടെ സംസാരമെന്നാണ് മനസിലായതെന്ന് കടയുടമ പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് സമാന രീതിയിലുള്ള മോഷണം താഴെ കൊടുവള്ളിയിലെ റൂബി ഗോൾഡിലും നടന്നിരുന്നു. അവിടെ തൊപ്പിയും ടീഷർട്ടുമണിഞ്ഞ് കടയിലെത്തിയ യുവാവ് കടയുടമയെ കബളിപ്പിച്ച് അരപവനോളം തൂക്കം വരുന്ന സ്വർണ്ണ ചെയിനാണ് അപഹരിച്ച് കടന്നു കളഞ്ഞത്.

ആഭരണം തെരഞ്ഞെടുത്ത ശേഷം മാതാവിനെയും കൂട്ടി വരാമെന്നറിയിച്ചാണ് അയാൾ രക്ഷപ്പെട്ടത്. അവിടെയും സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പിന്നീട് കടയുടമ മോഷണ വിവരം അറിയുന്നത്. കൊടുവള്ളി പോലീസിൽ പരാതിയും നൽകിയിരുന്നു. തുടരെയുള്ള കബളിപ്പിക്കൽ മോഷണം കൊടുവള്ളിയിലെ വ്യാപാരികളെ ആശങ്കയിലാക്കിയിരിക്കയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...

കോൺഗ്രസിനെ സിപിഎം പിന്തുണച്ചു ; ചേന്നം പള്ളിപ്പുറം പഞ്ചായത്ത് അവിശ്വാസ പ്രമേയം പാസ്സായി, ബിജെപിക്ക്...

0
പൂച്ചാക്കൽ (ആലപ്പുഴ) : ബി.ജെ.പി. ഭരിക്കുന്ന ചേന്നം പള്ളിപ്പുറം പഞ്ചായത്ത്പ്രസിഡന്റിനെതിരെ കോൺഗ്രസ്...