കോന്നി : കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി റോബിന്‍ പീറ്ററിന്റെ അപരന്‍ റേബിൻ പീറ്റർ. കൈപ്പട്ടൂർ വെള്ളപ്പാറ ചന്ദനപ്പള്ളി റൂട്ടിൽ പോയാല്‍ ചുവരെഴുത്തും കാണാം. ഇതുവഴിപോയ കോന്നീക്കാരായ കോണ്‍ഗ്രസുകാര്‍ ശരിക്കും ഒന്നു ഞെട്ടി. വാശിയേറിയ ത്രികോണ മത്സരം നടക്കുന്ന കോന്നിയില്‍ എതിരാളികള്‍ പയറ്റിയ തന്ത്രമാണ് ഇതെന്ന് ചിലര്‍ ആദ്യം കരുതി. എന്നാല്‍ പിന്നീട് അന്വേഷിച്ചപ്പോഴാണ് ചുവരെഴുതിയ കലാകാരന് കൈപ്പിഴ പറ്റിയതാണെന്ന് അറിഞ്ഞത്. ഫോട്ടോഗ്രാഫറായ ഷാജി അട്ടച്ചാക്കലാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
കോന്നിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി റോബിന്‍ പീറ്ററിന്റെ അപരന്‍ റേബിൻ പീറ്റർ
RECENT NEWS
Advertisment



























