സീതത്തോട്: ആയിരങ്ങളുടെ അകമ്പടിയോടെ സീതത്തോട് ഗ്രാമ ഹൃദയത്തെ ആവേശം കൊളളിച്ച പ്രകടനത്തോടെ കോന്നി നിയോജക മണ്ഡലം ഐക്യജനാധിപത്യമുന്നണി സ്ഥാനാർത്ഥി റോബിൻ പീറ്ററിന്റെ സീതത്തോട് പഞ്ചായത്ത് പര്യടനം സമാപിച്ചു.
പവർഹൗസ് പാലത്തിൽ നിന്നും ആരംഭിച്ച പ്രകടനം ബസ്റ്റാൻ്റിൽ സമാപിച്ചു. മഹിളാ കോൺഗ്രസും യൂത്ത് കോൺഗ്രസും നേതൃത്വം നൽകിയ പ്രകടനത്തിൽ കോൺഗ്രസ് നേതൃത്വവും ഘടകകക്ഷി നേതാക്കളും പങ്കെടുത്തു. മണ്ഡലം പ്രസിഡന്റ് രതീഷ് കെ.നായർ അധ്യക്ഷത വഹിച്ച സമാപന യോഗം ഡി.സി.സി. ഉപാധ്യക്ഷൻ വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് എം.പി.യുടെ സർവ്വേ ഫലം പോലെയാകും റോബിൻ പീറ്ററിന്റെ സർവ്വേ ഫലവും. സർവ്വേ നടത്തുന്ന ഏജൻസികളല്ല ജനങ്ങളാണ് വിജയം തീരുമാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ എസ്.സന്തോഷ് കുമാർ, ബോക്ക് പ്രസിഡന്റ് റോയിച്ചൻ എഴിക്കകത്ത്, ജോയൽ മാത്യു മുക്കരണത്ത്, മഹിളാ കോൺഗ്രസ് പ്രസിഡന്റ് സൂസൻ ബോൾ സലിം , ജയിംസ് അലക്കുകല്ലുങ്കൽ, ഗ്രാമപഞ്ചായത്തംഗം ശ്രീദേവി രതീഷ്, ശാന്തിജൻ ചൂരക്കുന്നേൽ, മാത്യു കല്ലേത്ത്, അലൻ ജിയോ മൈക്കിൾ, സീതത്തോട് രാമചന്ദ്രൻ, ഷമീർ തടത്തിൽ, തട്ടയിൽ ഹരികുമാർ,
ശ്യാം എസ്. കോന്നി, ജയപ്രകാശ് കോന്നി, അബ്ദുൾ മുത്തലിഫ് എന്നിവർ പ്രസംഗിച്ചു.